ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

പിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് കാസറഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് രാവിലെ പത്ത് മണിക്കാണ് ചടങ്ങ്.

റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.

“എന്റെ കേരളം” എന്ന പേരിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രദർശന വിപണനമേളയുടെ ഉദ്ഘാടനവും നടക്കും. കാസറഗോഡ് ജില്ലയിൽ കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 മുതൽ 27 വരെയാണ് മേള.

തീം സ്റ്റാളുകൾ, വാണിജ്യ സ്റ്റാളുകൾ, സർവീസ് സ്റ്റാളുകൾ, കാർഷിക പ്രദർശന വിപണനമേള, ഭക്ഷ്യമേള, പി.ആർ.ഡി, കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, കൃഷി, സ്റ്റാർട്ടപ്പ് എന്നിവയുടെ പവലിയനുകളും പ്രദർശനമേളയുടെ ഭാഗമാകും.

ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

പ്രദർശന വിപണനമേളകൾ എല്ലാ ജില്ലകളിലും നടക്കും.

X
Top