ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

ഹെല്‍ത്തി കുക്കിംഗിന് ഇനി പീജിയണ്‍ എയര്‍ഫ്യൂഷന്‍ എയര്‍ഫ്രയര്‍ റൊട്ടിസറീ ഓവനും

കൊച്ചി: ഹോം & കിച്ചണ്‍ അപ്ലയന്‍സുകളുടെ മുന്‍നിര നിര്‍മാതാക്കളായ സ്റ്റൗവ് ക്രാഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ പീജിയണ്‍ എയര്‍ഫ്യൂഷന്‍ എയര്‍ഫ്രയര്‍ റൊട്ടിസറീ ഓവന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. നൂതനവും സൗകര്യപ്രദവും മനോഹരവുമായ ഡിസൈനില്‍ പുറത്തിറക്കിയിരിക്കുന്ന ഈ ഉത്പന്നം എയര്‍ഫ്രയറിന്റേയും അതേ സമയം ഒടിജിയുടേയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് തയ്യാറാക്കിയതാണ്. 

12 ലിറ്റര്‍ ശേഷിയുള്ള ഈ എയര്‍ഫ്യൂഷന്‍, ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിട്ടുള്ള  ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ വൈവിധ്യവും സൗകര്യവും തേടുന്ന പാചക പ്രേമികള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. എയര്‍ ഫ്രൈയിംഗ്, റോസ്റ്റിംഗ്, ടോസ്റ്റിംഗ്, ബേക്കിംഗ്, ഗ്രില്ലിംഗ് അങ്ങനെ എന്ത് ചെയ്യുമ്പോഴും ഈ ഓള്‍-ഇന്‍-വണ്‍ അപ്ലയന്‍സ് അതിന്റെ 360 ഡിഗ്രി ഹീറ്റ് സര്‍ക്കുലേഷന്‍ ടെക്‌നോളജിയും 95% കുറവ് എണ്ണയും ഉപയോഗിച്ച് അസാധാരണമായ ഫലങ്ങള്‍ ഉറപ്പുനല്‍കുന്നു.

‘പുതിയ എയര്‍ഫ്യൂഷന്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഗുണമേന്മ, ആരോഗ്യപരിരക്ഷ, പുതുമ എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ഉറപ്പാക്കുന്നതാണിത്. പാചകം എളുപ്പവും ആരോഗ്യകരവുമാക്കിത്തീര്‍ക്കുവാന്‍ ഇതിലൂടെ സാധിക്കും’ – സ്‌റ്റോവ് ക്രാഫ്റ്റ് ലി. മാനേജിംഗ് ഡയറക്ടര്‍ രാജേന്ദ്ര ഗാന്ധി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള 75000 റീട്ടെയില്‍ സ്റ്റോറുകളിലും, 200+ പിജിയണ്‍ എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും, Amazon, Flipkart, മുതലായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും എയര്‍ഫ്യൂഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. 

X
Top