അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഐപിഒ പ്രൈസ് ബാന്റ് നിശ്ചയിച്ച് ഫിസിക്‌സ് വാല

മുംബൈ: ഇന്ത്യന്‍ വിദ്യാഭ്യാസ സാങ്കേതിക പ്ലാറ്റ്ഫോമായ ഫിസിക്സ്വാല പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രൈസ് ബാന്റായി 103-109 രൂപ നിശ്ചയിച്ചു. കമ്പനി 280.73 ബില്യണ്‍ രൂപ (3.19 ബില്യണ്‍ ഡോളര്‍) മൂല്യം ലക്ഷ്യമിടുന്നു. സെപ്റ്റംബറില്‍ 2.8 ബില്യണ്‍ ഡോളറായിരുന്നു മൂല്യം.

വെസ്റ്റ്ബ്രിഡ്ജ്, ഹോണ്‍ബില്‍ ക്യാപിറ്റല്‍ എന്നിവ പിന്തുണയുള്ള എഡ്യുടെക്ക് പ്ലാറ്റ്‌ഫോം നവംബര്‍ 11 ന് ഐപിഒ തുടങ്ങും.ആങ്കര്‍ ബുക്ക് നവംബര്‍ 10 ന് തുറക്കും. 34.8 ബില്യണ്‍ രൂപയുടെ ഐപിഒയില്‍ ഏകദേശം 31 ബില്യണ്‍ രൂപയുടെ ഫ്രഷ് ഇഷ്യൂ ആണ്.

കൂടാതെ സഹസ്ഥാപകരായ അലഖ് പാണ്ഡെയും പ്രതീക് ബൂബും 3.8 ബില്യണ്‍ രൂപയുടെ ഓഹരികള്‍ വില്‍ക്കുന്നു. നേരത്തെ നിശ്ചയിച്ച 7.2 ബില്യണ്‍ രൂപയുടെതിനേക്കാള്‍ കുറവാണ് ഇത്. മറ്റു എഡ്യൂ ടടെക് കമ്പനികളെ പ്രകടനത്തില്‍ മറികടക്കാന്‍ ഇതിനോടകം ഫിസിക്‌സ്വാലയ്ക്കായിട്ടുണ്ട്.

X
Top