പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

ഫോബ്സ് സമ്പന്ന പട്ടികയിൽ ഇടംപിടിച്ച് ഫിസിക്സ്‌വാല സ്ഥാപകർ

വാഷിംഗ്ടൺ ഡിസി: ഫോബ്സിന്‍റെ 2026 ലോക കോടീശ്വര പട്ടികയിൽ 229 കോടീശ്വരന്മാരുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. 99.7 ബില്യൺ ഡോളർ ആസ്തിയുള്ള റിലയൻസ് ചെയർമാൻ മുകേഷ് അംബാനി 21 സ്ഥാനത്താണ്.

എഡ്‌ടെക് സ്ഥാപനമായ ഫിസിക്സ്‌വാലയുടെ സ്ഥാപകരായ അലഖ് പാണ്ഡെയും പ്രതീക് ബൂബും ഈ വർഷം പുതുതായി പട്ടികയിൽ ഇടംപിടിച്ചു.

1991 ഒക്ടോബർ രണ്ടിന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ജനിച്ച അലഖ് പാണ്ഡെ, കാൺപൂരിലെ ഹാർകോർട്ട് ബട്ട്‌ലർ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ബി.ടെക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വ്യക്തിയാണ്.

2016ൽ ഒരു സാധാരണ യൂട്യൂബ് ചാനലായി തുടങ്ങിയ ഫിസിക്സ്‌വാല പത്ത് വർഷത്തിനുള്ളിൽ വലിയൊരു വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായി വളരുകയായിരുന്നു.

2025 നവംബറിൽ നടന്ന ഫിസിക്സ്‌വാലയുടെ ഐപിഒയിലൂടെ 3,480 കോടി രൂപ സമാഹരിച്ചതോടെയാണ് അലഖ് പാണ്ഡെയുടെ സമ്പാദ്യത്തിൽ വലിയ വർധനവുണ്ടായത്.

മാർച്ച് 10ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്‍റെ ആസ്തി ഒരു ബില്യൺ ഡോളറാണ് (100 കോടി രൂപ). 2026ൽ ഫോർബ്സ് പട്ടികയിൽ റിക്കാർഡ് എണ്ണമായ 3,428 കോടീശ്വരന്മാരാണുള്ളത്, ഇവരുടെ ആകെ സമ്പാദ്യം 20.1 ട്രില്യൺ ഡോളറായി (ഏകദേശം16 ലക്ഷം കോടി രൂപ) ഉയർന്നു.

989 കോടീശ്വരന്മാരുമായി അമേരിക്ക പട്ടികയിൽ ഒന്നാമതും 610 പേരുമായി ചൈന രണ്ടാമതുമാണ്. 839 ബില്യൺ ഡോളർ ആസ്തിയുള്ള ടെസ്‌ല സിഇഒ ഇലോൺ മസ്ക് ആണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ.

X
Top