ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഐപിഒയ്ക്ക് ഫോൺപേ, സെപ്‌റ്റോ, ഓയോ

പ്രാരംഭ ഓഹരി വില്പനയിലൂടെ 50,000 കോടി രൂപ സമാഹരിക്കാൻ പുതു തലമുറ ടെക്, കൺസ്യൂമർ ഇന്റർനെറ്റ് കമ്പനികൾ. ഫോൺപേ, സെപ്‌റ്റോ, ഓയോ തുടങ്ങിയ കമ്പനികളാണ് തയ്യാറെടുപ്പുകൾ തുടങ്ങിയത്. 2025ൽ 36,000 കോടി രൂപ സമാഹരിച്ച് വൻ വിജയം നേടിയ ഐപിഒ വിപണിയുടെ തുടർച്ചയായാണ് ഈ നീക്കം.

ആതർ എനർജി, അർബൻ കമ്പനി, ലെൻസ്‌കാർട്ട്, മീഷോ, ഗ്രോ, ഫിസിക്‌സ് വാല, പൈൻ ലാബ്‌സ് തുടങ്ങിയ കമ്പനികളാണ് 2025ൽ ഐപിഒ വിപണിയിൽ തരംഗം സൃഷ്ടിച്ചത്. ഫോൺപേ, സെപ്‌റ്റോ, ഓയോ തുടങ്ങിയ കമ്പനികളെ കൂടാതെ ബോട്ട്, ഇൻഫ്രാ മാർക്കറ്റ്, ഷാഡോഫാക്‌സ് എന്നിവയും ഐപിഒയ്ക്ക് തയ്യാറെടുപ്പുകൾ തുടങ്ങി.

ഐപിഒ തുകയിലെ വർധന: പ്രാരംഭ ഓഹരി വില്പന വഴി 2026-ൽ സമാഹരിക്കാൻ ഉദ്ദേശിക്കുന്ന തുക 49,712 കോടി രൂപയാണ്. 2025ൽ 35,640 കോടിയായിരുന്നു സമാഹരിച്ചത്. ഇത് സ്റ്റാർട്ടപ്പുകളിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു.

വൻ ഐപിഒകൾ: ഫോൺപേയും (13,500 കോടി) സെപ്‌റ്റോയും (12,000 കോടി) ചേർന്ന് മാത്രം 25,500 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്നു. ഇത് 2025-ലെ ഏറ്റവും വലിയ ഐപിഒ ആയ ലെൻസ്‌കാർട്ടി (7,278 കോടി)നേക്കാൾ വളരെ കൂടുതലാണ്.

കഴിഞ്ഞ വർഷത്തെ വിജയം വിപണിയിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെങ്കിലും നിക്ഷേപകരുടെ നീക്കം ജാഗ്രതയോടെയാണ്.

അനുകൂല ഘടകങ്ങൾ
കഴിഞ്ഞ വർഷം പുതുതലമുറ കമ്പനികളുടെ ലിസ്റ്റിങ് പ്രകടനം മികച്ചതായിരുന്നു. നിക്ഷേപകർക്ക് മികച്ച ആദായം നേടാൻ ഇത് സഹായകരമായി.
ടെക് സ്റ്റാർട്ടപ്പുകൾ മികവ് പുലർത്തുന്നവയായി നിക്ഷേപകർ കാണാൻ തുടങ്ങി.
സ്വകാര്യ വിപണിയിലെ മൂല്യനിർണയവും ആകർഷകമായ വിലയും ഐപിഒ പ്രൈസ് കൂടുതൽ സന്തുലിതമാക്കി.
ആഭ്യന്തര, വിദേശ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ എന്നിവയുടെ പങ്കാളിത്തം കൂടിയത് വിപണിയുടെ കരുത്ത് വർധിപ്പിച്ചു.

പുലർത്താം ജാഗ്രത
നഷ്ടത്തിൽ പ്രവർത്തിക്കുന്നതോ ഇപ്പോൾ ലാഭത്തിലായതോ ആയ ടെക് കമ്പനികളോടുള്ള നിക്ഷേപകരുടെ താത്പര്യം ആശ്രയിച്ചായിരിക്കും മുന്നേറ്റം പ്രകടമാകുക. വിപണി സാഹചര്യങ്ങളും നിർണായകമാകും.
ഫെബ്രുവരിയിലെ ബജറ്റിന് ശേഷം ഐപിഒ വിപണി സജീവമായേക്കാം. എന്നാൽ യുഎസ്-ഇന്ത്യ വ്യാപാര കരാർ, എണ്ണവിലയുടെ ഗതി, ബജറ്റ് പ്രഖ്യാപനങ്ങൾ എന്നിവ വിപണിയെ സ്വാധീനിച്ചേക്കാം.
റിലയൻസ് ജിയോ, എസ്ബിഐ ഫണ്ട് തുടങ്ങിയ വൻകിട ഐപിഒകൾ വിപണിയിലെ മൂലധനത്തിൽ നിന്ന് വലിയ പങ്ക് സമാഹരിക്കാൻ സാധ്യതയുണ്ട്. മറ്റ് ഐപിഒകളിലേക്കുള്ള മൂലധന പ്രവാഹത്തെ ഇത് ബാധിച്ചേക്കാം.

ലാഭക്ഷമതയ്ക്ക് മുൻഗണന
നിക്ഷേപകർ കമ്പനികളെ വിലയിരുത്തുന്ന രീതിയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. വളർച്ചാ സാധ്യതകളെക്കുറിച്ചുള്ള അവകാശവാദങ്ങളേക്കാൾ, സാമ്പത്തിക പ്രകടനത്തിനാണ് ഇപ്പോൾ ഊന്നൽ.

മികച്ച മാർജിനുള്ള, വ്യത്യസ്തവും വിപുലവുമായ പ്ലാറ്റ്ഫോമുകളെ പിന്തുണയ്ക്കാൻ നിക്ഷേപകർ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. സ്ഥാപകരുടെ മികവ്, കമ്പനിയുടെ ഭരണനിർവഹണ മികവ്, വളർച്ചാ സാധ്യത, പണലഭ്യത, ലാഭക്ഷമത എന്നിവ അടിസ്ഥാനമാക്കിയാകും നിക്ഷേപകർ പണം മുടക്കുക.

X
Top