ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഫോണ്‍ പേ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പെയ്മന്റ് ബ്രാന്‍ഡ് ഫോണ്‍ പേ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു.

ജനറല്‍ അറ്റ്‌ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് ശ്രമം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്വിറ്റി റൗണ്ടുകളെല്ലാം് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ മൂലധന നിക്ഷേപം ഉള്‍പ്പെടെ കമ്പനി മൂല്യം ഇതോടെ 13 ബില്യണ്‍ ഡോളറിനടുത്താകുമെന്നാണ് കരുതപ്പെടുന്നത്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ണ്ണയപ്രകാരം ഫോണ്‍പേയെ മൂല്യം 2026-ഓടെ മൂന്നിരട്ടിയാകും. 10 ട്രില്യണ്‍ മൂല്യമാണ് അവര്‍ കണക്കുകൂട്ടുന്നത്.

ഫോണ്‍പേയുടെ മാതൃസ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിലെ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ വിഷന്‍ ഫണ്ടുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. എങ്കിലും മുഖ്യ നിക്ഷേപകരായി വാള്‍മാര്‍ട്ട് തുടരും.

പോര്‍ട്ട്ഫോളിയോ നഷ്ടം കാരണം പ്രതിരോധത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരായ സോഫ്റ്റ്ബാങ്ക് ഈ വര്‍ഷം നിക്ഷേപം കുത്തനെ വെട്ടിക്കുറച്ചിട്ടുണ്ട്.

X
Top