വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നു

ഡാറ്റാ സെന്ററുകൾക്കായി 1,661 കോടി രൂപ നിക്ഷേപിക്കാൻ ഫോൺപേ

മുംബൈ: വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള പേയ്‌മെന്റ് സേവന ദാതാക്കളായ ഫോൺപേ, രാജ്യത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി 200 മില്യൺ ഡോളർ (ഏകദേശം 1,661 കോടി രൂപ) നിക്ഷേപിക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു സാമ്പത്തിക സേവന സ്ഥാപനത്തെ അതിന്റെ ഡാറ്റ വിദേശത്ത് സൂക്ഷിക്കുന്നതിൽ നിന്ന് തടയുന്ന ഡാറ്റാ പ്രാദേശികവൽക്കരണത്തിനുള്ള റെഗുലേറ്ററി നിബന്ധനകളെ തുടർന്നാണ് നിർദിഷ്ട നിക്ഷേപമെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ രാഹുൽ ചാരി പറഞ്ഞു.

നവി മുംബൈയിൽ കമ്പനി അടുത്തിടെ ഡാറ്റാ സെന്റർ സൗകര്യം ആരംഭിച്ചിരുന്നു. ഫോൺപേ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനായി 200 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും. കമ്പനി ഇതിനകം പകുതിയിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ചാരി പറഞ്ഞു. ക്യാപ്‌റ്റീവ് ഡാറ്റാ സെന്ററുകളിൽ നിക്ഷേപിക്കുന്നത് ഫോൺപേ പോലൊരു കമ്പനിക്ക് പ്രയോജനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ, ഫോൺപേ പ്രതിദിനം 120 ദശലക്ഷം ഇടപാടുകൾ കൈകാര്യം ചെയ്യുന്നുവെന്നും ഇത് ഈ വർഷാവസാനത്തോടെ 200 ദശലക്ഷമായും അടുത്ത വർഷാവസാനത്തോടെ പ്രതിദിനം 500 ദശലക്ഷമായും വർധിക്കുമെന്നും ചാരി പറഞ്ഞു.

X
Top