
മുംബൈ: ഇന്ത്യയിലെ ആസ്തി മാനേജര്‍മാര്‍ ജൂലൈയില്‍ മേഖലാ എക്‌സ്‌പോഷറുകള്‍ പുനഃക്രമീകരിച്ചു. ഫാര്‍മ, ടെക്‌നോളജി ഓഹരികളിലെ നിക്ഷേപം ഉയര്‍ത്തിയ അവര്‍ ഐടി, എന്‍ബിഎഫ്‌സി എന്നിവയില്‍ അണ്ടര്‍വെയ്റ്റ് തുടര്‍ന്നു.
എംഎഫിന്റെ വിപണി മൂല്യത്തിന്റെ 0.4 ശതമാനവും എയുഎമ്മിന്റെ 0.5 ശതമാനവും ഫാര്‍മ ഓഹരികളാണ്. കൂടാതെ ഒന്‍പത് ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഫാര്‍മ ഓഹരികള്‍ ഓവര്‍വെയ്റ്റ് പങ്കാളിത്തം തുടരുന്നു.
എലാറ ക്യാപിറ്റലിന്റെ ഡൊമസ്റ്റിക് ലിക്വിഡിറ്റി ട്രാക്കര്‍ അനുസരിച്ച്, ഫാര്‍മ, ടെക് എന്നിവയിലെ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എച്ച്ഡിഎഫ്‌സി എംഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫ്, എസ്ബിഐ മ്യൂച്വല്‍ ഫണ്ട് എന്നീ ഫണ്ടുകളാണ്.
എച്ച്ഡിഎഫ്‌സി എംഎഫ് അതിന്റെ ഫാര്‍മ വെയ്‌റ്റേജ് 1.4 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമാക്കിയപ്പോള്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫ് ഇത് 1.7 ശതമാനത്തില്‍ നിന്ന് 1.8 ശതമാനമായും, ആക്‌സിസ് എംഎഫും കൊട്ടക് എംഎഫും ഏകദേശം 2 ശതമാനമായും ഉയര്‍ത്തി.