
മുംബൈ: ഫാര്‍മ ഉത്പന്നങ്ങള്‍ക്ക് മേല്‍ 150 മുതല്‍ 250 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസ്താവനയെ തുടര്‍ന്ന് നിഫ്റ്റി ഫാര്‍മ സൂചിക 2 ശതമാനം ഇടിവ് നേരിട്ടു.
സിപ്ല 1.33 ശതമാനവും സണ്‍ ഫാര്‍മ 1.26 ശതമാനവും ഡോ. റെഡ്ഡീസ് 0.83 ശതമാനവും ഡിവിസ് ലാബ്‌സ് 1.24 ശതമാനവും ബയോകോണ്‍ 2.63 ശതമാനവുംം ഇടിവാണ് നേരിട്ടത്. മരുന്നുകള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ വരും ദിവസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ത്തുമെന്ന് ട്രമ്പ് സിഎന്‍ബിസി ചാനലിനോട് പ്രതികരിച്ചു.
നിലവില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളായ സിജിന്റെ 68 ശതമാനവും ഗ്ലാന്റ് ഫാര്‍മയുടെ 54 ശതമാനവും ബയോക്കോണിന്റെ 50 ശതമാനവും സൈഡസിന്റെ 45 ശതമാനവും ഡോ.റെഡ്ഡീസിന്റെ 43-46 ശതമാനവും പിരാമലിന്റെ 41 ശതമാനവും ലുപിന്റെ 35-38 ശതമാനവും സണ്‍ ഫാര്‍മയുടെ 30-33 ശതമാനവും സിപ്ലയുടെ 13-28 ശതമാനവും വരുമാനം യുഎസ് വിപണിയില്‍ നിന്നാണ്.
ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയുടെ 37 ശതമാനം യുഎസിലേയ്ക്കാണ്. ഇത് 26.5 ബില്യണ്‍ ഡോളറിന്റേതാണ്.