
ന്യൂഡല്‍ഹി: ഓഹരിയൊന്നിന് 30 രൂപ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. തുടര്‍ന്ന് ഓഹരി അരശതമാനം ഉയര്‍ന്ന് 4,303 രൂപയിലെത്തി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30 രൂപ അഥവാ 300 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച കാര്യം കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിക്കുകയായിരുന്നു.
സെപ്തംബര്‍ 20 ആണ് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബര്‍ 30 നകം ലാഭവിഹിത വിതരണം നടക്കും. 1966 ലാണ് മള്‍ട്ടിനാഷണല്‍ ഫാര്‍മ കമ്പനിയായ ഫൈസര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്.
15 ഓളം തെറാപ്യൂട്ടിക്ക് ഏരിയകളിലായി 150 ഓളം ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്ന കമ്പനിയാണ് ഫൈസര്‍. വാക്‌സിന്‍സ്, ഹോസ്പിറ്റല്‍, ഇന്റേര്‍ണല്‍ മെഡിസിന്‍സ്, ഇന്‍ഫഌമേഷന്‍, ഇമ്യുണോളജി വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനം. ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 83 ശതമാനം ഇടിഞ്ഞ് 33 കോടി രൂപയായിരുന്നു.
ഒരു വര്‍ഷം മുന്‍പത്തെ സമാന പാദത്തില്‍ 300 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തനവരുമാനം 749 കോടിയില്‍ നിന്നും 593 കോടി രൂപയായി കുറഞ്ഞു. 130 കോടി രൂപയുടെ വളന്ററി റിട്ടയര്‍മെന്റ് സ്‌ക്കീമും 6 കോടി രൂപയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് പ്രവര്‍ത്തന മാര്‍ജിന്‍ കുറച്ചതെന്ന് കമ്പനി വിശദീകരിക്കുന്നു.