നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

പിഎഫ് തുക 2025 മുതൽ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം

ടുത്ത വർഷം മുതൽ പിഎഫ് തുക എടിഎമ്മുകളിൽ നിന്ന് നേരിട്ട് പിൻവലിക്കാനാകുമെന്ന് ലേബർ സെക്രട്ടറി സുമിത ദവ്‌റ അറിയിച്ചു. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനായാണ് പുതിയ നടപടികളുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

പിഎഫ് തുക ക്ലെയിം ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അവ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാൻ സാധിക്കും. കഴിയുന്നത്ര വേഗത്തിൽ തന്നെ എല്ലാ ക്ലെയിമുകളും തീർപ്പാക്കി നൽകുന്നുണ്ട്. എന്നിരുന്നാലും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനായാണ് ഇത്തരത്തിലൊരു നടപടി സ്വകരിച്ചിരിക്കുന്നത്. 2025 ജനുവരിയോടെ തന്നെ മാറ്റം ഉണ്ടാകുമെന്നും‌ ലേബർ സെക്രട്ടറി വ്യക്തമാക്കി.

ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ചെയ്യുന്ന ശ്രമങ്ങളെയും ലേബർ സെക്രട്ടറി അഭിനന്ദിച്ചു. കൂടാതെ ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

2024ലെ പുതിയ പിഎഫ് നിയമങ്ങൾ എന്തെല്ലാം?
സ്ഥിരമായി ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ വിരമിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് പ്രൊവിഡൻ്റ് ഫണ്ട് പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഫണ്ടുകൾ ഭാഗികമായി പിൻവലിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ട്.

മെഡിക്കൽ എമർജൻസി, ഉന്നതവിദ്യാഭ്യാസം, വീട് വാങ്ങുക / പണിയുക തുടങ്ങിയവ, ജോലി നഷ്‌ടമാകൽ തുടങ്ങിയവയും ഇതിന് പുറമെ ഒരാൾക്ക് തൊഴിൽ ഇല്ലാതായാലും പിഎഫ് തുക പിൻവലിക്കാവുന്നതാണ് ( ഒരു മാസം തൊഴിലില്ലാതായാൽ അയാൾക്ക് പിഎഫിൻ്റെ 75 ശതമാനം പിൻവലിക്കാം). രണ്ട് മാസത്തിന് ശേഷം 100 ശതമാനവും പിൻവലിക്കാവുന്നതാണ്.

പിഎഫ് തുക എങ്ങനെ പിൻവലിക്കാം?

  • ഇപിഎഫ്ഒയുടെ ഔദ്യോഗിക പോർട്ടലിലേക്ക് യുഎഎൻ ഉപയോഗിച്ച് ഇപിഎഫ്ഒയിൽ ലോഗിൻ ചെയ്യുക
  • ഓൺലൈൻ സേവനങ്ങൾ ടാബിൽ ക്ലിക്ക് ചെയ്യുക
  • മെനുവിൽ നിന്ന് ക്ലെയിം (ഫോം-31, 19, 10C & 10D) തിരഞ്ഞെടുക്കുക
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി പരിശോധിച്ചുറപ്പിക്കുക ശേഷം ക്ലിക്ക് ചെയ്യുക
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പിൻവലിക്കൽ ക്ലെയിം തിരഞ്ഞെടുക്കുക
  • ആവശ്യമായ വിവരങ്ങൾ ഫോമിൽ കൃത്യമായി നൽകിയ ശേഷം അപേക്ഷ സമർപ്പിക്കുക.
  • പിഎഫ് ബാലൻസ് എങ്ങനെ പരിശോധിക്കാം?
  • ഇപിഎഫ്ഒയുടെ http://epfindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പേജിന്റെ മുകളിൽ ‘സേവനങ്ങൾ’ എന്നതിന് കീഴിലുള്ള ‘ജീവനക്കാർക്കായി’ എന്നുള്ള വിഭാഗത്തിൽ ടാപ് ചെയ്യുക
  • ‘സേവനങ്ങൾ’ക്ക് കീഴിലുള്ള ‘മെമ്പർ പാസ്ബുക്ക്’ ക്ലിക്കുചെയ്യുക.
  • ഇവിടെ passbook.epfindia.gov.in എന്ന ഒരു പുതിയ പേജിലേക്ക് പോകുന്നതാണ്
  • നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) പാസ്വേഡും നൽകുക.
  • ക്യാപ്ച പൂർത്തിയാക്കി ‘സൈൻ ഇൻ’ ക്ലിക്കുചെയ്യുക.
  • ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ആറ് അക്ക ഒടിപി ലഭിക്കും
  • നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ആക്സസ് ചെയ്യുന്നതിന് ഒടിപി നൽകുക

X
Top