എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

അറ്റാദായം 13% ഉയര്‍ത്തി പെട്രോനെറ്റ് എല്‍എന്‍ജി

ന്യൂഡല്‍ഹി: പൊതുമേഖല എണ്ണകയറ്റുമതിക്കാരായ, പെട്രോനെറ്റ്് എല്‍എന്‍ജി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 819 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണിത്.

വരുമാനം 18 ശതമാനം ഉയര്‍ന്ന് 11656.38 കോടി രൂപയായപ്പോള്‍ ഇബിറ്റ 26 ശതമാനം ഉയര്‍ന്ന് 1181.9 കോടി രൂപയിലെത്തി. മാര്‍ജിന്‍ 330 ശതമാനം ഉയര്‍ന്ന് 10.1 ശതമാനമായിട്ടുണ്ട്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 31 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സ്റ്റാന്റലോണ്‍ ബേസിസില്‍ അറ്റാദായം 790 കോടി രൂപയാണ്. എല്‍എന്‍ജി (ദ്രവീകൃത പ്രകൃതിവാതകം) വിലയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് പാദത്തില്‍ ലാഭ വര്‍ദ്ധന.

X
Top