എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

കൊച്ചി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്(Assembly Election) മുന്നോടിയായി പെട്രോള്‍(Petrol), ഡീസല്‍(Diesel) എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വരെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ(Union Government) ആലോചിക്കുന്നു.

രാജ്യാന്തര വിപണിയില്‍(International Market) ക്രൂഡോയില്‍ വില(Crude oil price) പതിനാല് മാസത്തിനിടെയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് കുറഞ്ഞതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരാൻ അനുകൂല സാഹചര്യമാണെന്ന് പൊതുമേഖല എണ്ണ കമ്പനികളും വിലയിരുത്തുന്നു.

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളർ വരെ കഴിഞ്ഞ ദിവസം താഴ്‌ന്നിരുന്നു.

മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് വില കുറച്ചേക്കും.

ആഗോള വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്ത് പ്രമുഖ പൊതു മേഖല കമ്പനികളായ ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എല്‍), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്‌.പി.സി.എല്‍) എന്നിവ ഇക്കാര്യം പരിശോധിക്കുന്നു.

നാണയപ്പെരുപ്പം നിയന്ത്രിക്കാനും പെട്രോള്‍, ഡീസല്‍ വിലക്കുറവ് സഹായിക്കും.

X
Top