ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

വ്യക്തിഗത വരുമാന നികുതി പിരിവ് കോര്‍പറേറ്റ് നികുതിയെ മറികടന്നു

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വ്യക്തിഗത ആദായ നികുതി പിരിവ് കോര്‍പറേറ്റ് നികുതിയെ മറികടന്നു. മൊത്തം പ്രത്യക്ഷ നികുതിയില്‍ വ്യക്തിഗത ആദായ നികുതി വിഹിതം 2024 സാമ്പത്തികവര്‍ഷത്തില്‍ 53.4 ശതമാനമാണ്. 2014 ല്‍ 38.1 ശതമാനമായിരുന്ന സ്ഥാനത്താണിത്.

അതേസമയം കോര്‍പറേറ്റ് നികുതി വിഹിതം ഈ കാലയളവില്‍ 61.9 ശതമാനത്തില്‍ നിന്നും 46.6 ശതമാനമായി കുറഞ്ഞു. നികുതി പാലനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മുന്‍കൂര്‍ നികുതി വ്യവസ്ഥയുടെ ശക്തമായ അനുസരണമാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. 2014 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ട്രില്യണ്‍ രൂപയായിരുന്ന നികുതി കിഴിവ് (ടിഡിഎസ്) ശേഖരണം ഇരട്ടിയിലധികമായി വര്‍ദ്ധിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ട്രില്യണ്‍ രൂപയായി. മുന്‍കൂര്‍ നികുതി പേയ്മെന്റുകള്‍ 12.8 ട്രില്യണ്‍ രൂപയാണ്. ഏകദേശം നാലിരിട്ടി വര്‍ദ്ധന. ടിഡിഎസും മുന്‍കൂര്‍ നികുതി പേയ്മെന്റും ഇപ്പോള്‍ മൊത്തം നേരിട്ടുള്ള നികുതിയുടെ പകുതിയിലധികമാണ്.

ആദായ നികുതി ഫയല്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണം 2023 സാമ്പത്തികവര്‍ഷത്തില്‍ 69.7 ദശലക്ഷവും ടിഡിഎസ് വഴി അടയ്ക്കുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ 99.2 ദശലക്ഷവുമാകും. 2013 നെ അപേക്ഷിച്ച് 2.3 മടങ്ങ് അധികം.

വ്യക്തിഗത ആദായ നികുതി വര്‍ദ്ധനവിന് കാരണം വേതനവര്‍ദ്ധനവ് കൂടിയാണ്. 2014 ല്‍ 9.8 ട്രില്യണ്‍ രൂപയായിരുന്ന വേതനം 2023 സാമ്പത്തിവര്‍ഷത്തില്‍ 35.2 ട്രില്യണ്‍ രൂപയാകുകയായിരുന്നു. ഇതേ കാലയളവില്‍ വ്യക്തഗത നികുതി പിരിവ് 8.3 ട്രില്യണ്‍ രൂപയായി. നേരത്തെ 2.4 ട്രില്യണ്‍ രൂപയായിരുന്നു.

നേരിട്ടുള്ള നികുതി – ജിഡിപി അനുപാതം 2001 ലെ 3.2 ശതമാനത്തില്‍ നിന്നും 2024 ല്‍ 6.6 ശതമാനമായിട്ടുണ്ട്്. അതേസമയം വികസിതരാഷ്ട്രങ്ങളില്‍ ഇത് 50 ശതമാനമാണ്. അതായത് ഇന്ത്യയില്‍ 6.9 ശതമാനം പേര്‍മാത്രമാണ് ഇപ്പോള്‍ ആദായ നികുതി അടയ്ക്കുന്നത്.

2017ല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നത് നികുതി പാലിക്കല്‍ ശക്തിപ്പെടുത്തി. ഇന്‍വോയ്സ്-മാച്ചിംഗിലൂടെയും ഡാറ്റ സംയോജനത്തിലൂടെയുമാണിത്. ജിഎസ്ടി നികുതിദായകരുടെ എണ്ണം 2019-ല്‍ 12.4 ദശലക്ഷത്തില്‍ നിന്ന് 2024-ല്‍ 14.7 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

ഇത് മുമ്പ് രജിസ്റ്റര്‍ ചെയ്യാത്ത നിരവധി ബിസിനസുകളെ ഔപചാരികമാക്കി. നികുതി വെട്ടിപ്പ് തടയുന്നതിനായി വരുമാന പ്രഖ്യാപനങ്ങള്‍ ക്രോസ്-വെരിഫൈ ചെയ്യാന്‍ ഡിജിറ്റല്‍ പാത അധികാരികളെ അനുവദിക്കുന്നു.നികുതി ഘടനയിലെ മാറ്റത്തിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു. കൂടാതെ ഡിജിറ്റൈസേഷന്‍, നിയമ അനുസരണം, ഔദ്യോഗികവത്ക്കരണം എന്നിവയെ മാറ്റം പ്രതിഫലിപ്പിക്കുന്നു.

X
Top