
മുംബൈ: പെര്‍പ്ലെക്‌സിറ്റിയുമായുള്ള എയര്‍ടെല്ലിന്റെ പങ്കാളിത്തം കമ്പനിയെ ഒരു എഐ കേന്ദ്രീകൃത ബ്രാന്‍ഡാക്കി മാറ്റുന്നു. മാത്രമല്ല എഐ അധിഷ്ഠിത ഡാറ്റാ ട്രാഫിക്കിന്റെ ട്രെന്റ് പിന്തുടരുന്നതിനായി കമ്പനി അതിന്റെ നെറ്റ്വര്‍ക്കിനെ തന്ത്രപരമായി സജ്ജമാക്കുകയാണ്. എഐ അധിഷ്ഠിത ഡാറ്റ ട്രാഫിക്ക് ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തും വേഗതയും ആവശ്യപ്പെടുന്നതാണ് കാരണം.
പെര്‍പ്ലെക്‌സിറ്റിയുമായുള്ള കരാര്‍ എയര്‍ടെല്ലിനെ പ്രീമിയം എഐ സേവനങ്ങള്‍ പരീക്ഷിക്കാനും ഉപഭോക്തൃ പെരുമാറ്റങ്ങള്‍ മനസ്സിലാക്കാനും മാത്രമല്ല പെര്‍പ്ലെക്‌സിറ്റിയുടെ ഓഫറുകള്‍ തങ്ങളുടെ വിശാലമായ ഉപഭോക്തൃ ബെയ്‌സിലേയ്ക്ക് സന്നിവേശിപ്പിച്ച് വരുമാനമുയര്‍ത്താനും പ്രാപ്തമാക്കുന്നു.
പെര്‍പ്ലെക്‌സിറ്റി എഐ ചാറ്റ് ജിപിടി, ജെമിനി എന്നിവയ്ക്ക് സമാനമാണ്. പരമ്പരാഗത ഗൂഗിള്‍ തിരയലുകളെ മറികടക്കുന്ന ഒരു നൂതന ജനറേറ്റീവ് എഐ. ഇത് അന്വേഷണങ്ങള്‍ക്ക് കൃത്യവും ഗവേഷണത്തിലധിഷ്ഠിതവുമായ ഉത്തരങ്ങള്‍ നല്‍കുന്നു. മാത്രമല്ല മനുഷ്യസമാനമായ ധാരണകളും ലിങ്കുകളുടെ ലിസ്റ്റിന് പകരം പ്രസക്തമായ വസ്തുതകളും സംഗ്രഹങ്ങളും നല്‍കുന്നു.
പെര്‍പ്ലെക്‌സിറ്റി എഐ എയര്‍ടെല്ലില്‍ നിലവില്‍ സൗജന്യമാണ്. അതേസമയം പ്രീമിയം സവിശേഷതകള്‍ക്ക് പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമാണ്. സൗജന്യ പതിപ്പില്‍ അടിസ്ഥാന തിരയല്‍ സവിശേഷതകള്‍ ഉള്‍പ്പെടുമ്പോള്‍ ജിപിടി 4.1 ന് സമാനമായ വിപുലമായ ഭാഷാ ചട്ടക്കൂടാണ് പ്രോ മോഡലില്‍ ലഭ്യമാകുക. ആഴത്തിലുള്ള ഗവേഷണം, ഇമേജ് ജനറേഷന്‍, പെര്‍പ്ലെക്‌സിറ്റി ലാബുകളിലേക്കുള്ള ആക്‌സസ് എന്നിവയും പ്രത്യേകതയാണ്.
വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന് ഏകദേശം 17,000 രൂപയാണ് ചെലവ്.