ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പെപ്പർഫ്രൈയുടെ നഷ്ട്ടം 194 കോടിയായി വർധിച്ചു

മുംബൈ: ഫർണിച്ചറുകളുടെ ഓൺലൈൻ വിപണിയായ പെപ്പർഫ്രൈ 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 194 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. ഒരു വർഷം മുൻപത്തെ കമ്പനിയുടെ നഷ്ട്ടം 106 കോടി രൂപയായിരുന്നു.

ഈ കാലയളവിൽ കമ്പനിയുടെ മൊത്തം ചെലവുകൾ 40 ശതമാനം വർധിച്ച് 458 കോടി രൂപയായി ഉയർന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം വിപണികൾ തുറന്നതിനാൽ ബിസിനസ്സ് പുനഃസ്ഥാപിക്കുന്നതിനും ട്രാക്ഷൻ വർദ്ധിപ്പിക്കുന്നതിനുമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മാർക്കറ്റിംഗിലും ബ്രാൻഡിലും പെപ്പർഫ്ര നിക്ഷേപം നടത്തിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

2022 മാർച്ചോടെ പെപ്പർഫ്രൈ സ്റ്റുഡിയോ ശൃംഖല 140 ആയി വർധിച്ചിരുന്നു. അതേസമയം ഇഎസ്ഒപി ഒഴികെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങൾ 57 ശതമാനം ഉയർന്ന് 71 കോടി രൂപയായപ്പോൾ കമ്പനിയുടെ ഇഎസ്ഒപികൾ 42 ശതമാനം ഇടിഞ്ഞ് 9 കോടി രൂപയായി.

2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 247 കോടി രൂപയാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധന രേഖപ്പെടുത്തി. പെപ്പർഫ്രൈ സ്റ്റുഡിയോ സന്ദർശിക്കുന്ന ഓഫ്‌ലൈൻ ഉപഭോക്താക്കളാണ് കമ്പനിയുടെ ബിസിനസിന്റെ 36 ശതമാനവും.

2022-2023 സാമ്പത്തിക വർഷത്തിൽ കമ്പനി ലാഭകരമാകുമെന്ന് പെപ്പർഫ്രൈ പ്രതീക്ഷിക്കുന്നു.

X
Top