
മുംബൈ: ലാഭവിഹിത വിതരണം പരിഗണിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഹര്‍ഷില്‍ അഗ്രോടെക്ക് ഓഹരി വ്യാഴാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. കമ്പനിയുടെ വരാനിരിക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇടക്കാല ലാഭവിഹിതം, സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൊസസിംഗ് , കയറ്റുമതി വിപുലീകരണം, ബോണസ് ഓഹരി എന്നിവ ചര്‍ച്ച ചെയ്യും.
4.76 ശതമാനം ഉയര്‍ന്ന് 1.32 രൂപയിലാണ് സ്റ്റോക്ക് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. കാര്‍ഷിക ചരക്ക് ട്രേഡറായ ഹര്‍ഷില്‍ ഒന്നാംപാദത്തില്‍ 6.52 കോടി രൂപ അറ്റാദായം നേടിയിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 മടങ്ങ് അധികമാണ്.
വരുമാനം 11.36 കോടി രൂപയില്‍ നിന്നും 59.89 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ 78.30 ലക്ഷത്തിന്റെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
ദിശാബോധം, അച്ചടക്കം, ശേഷി വിനിയോഗം എന്നിവയാണ് ശാക്തീകരിക്കുന്നതെന്ന് കമ്പനി അറിയിക്കുന്നു. നേരത്തെ 49.38 കോടി രൂപ റെറ്റ് ഇഷ്യുവഴി സ്വരൂപിക്കാന്‍ കമ്പനി അനുവാദം തേടിയിരുന്നു.






