
മുംബൈ: എക്സല്‍ റിയാലിറ്റി എന്‍ ഇന്‍ഫ്ര ഓഹരി, ബുധനാഴ്ച 2 ശതമാനം ഉയര്‍ന്ന് 1.54 രൂപയില്‍ ലോക്ക് ചെയ്യപ്പെട്ടു. 5 ദിവസത്തെ ഇടിവിന് ശേഷമുള്ള വീണ്ടെടുപ്പാണിത്. ഏതാണ്ട് ഒരു കോടി ഓഹരികളാണ് ട്രേഡ് ചെയ്യപ്പെട്ടത്.
ഇത് കമ്പനിയുടെ ഒരു മാസ ആവറേജ് അളവായ 54 ലക്ഷം ഓഹരികളേക്കാള്‍ അധികമാണ്. ഓഹരിയിലുള്ള നിക്ഷേപകരുടെ താല്പര്യം വ്യക്തമാക്കുന്നതാണിത്.ഒക്ടോബര്‍ 6 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം 2500 കോടി സമാഹരിക്കുന്നതിനുള്ള പദ്ധതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഓഹരിയിലെ കുതിപ്പ്.
പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റ് വഴിയോ കണ്‍വേര്‍ട്ടബിള്‍ വാറണ്ട് വഴിയോ കണ്‍വേര്‍ട്ടബിള്‍ ബോണ്ട് വഴിയോ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് (ക്യുഐപി) വഴിയോ ആയിരിക്കും ഫണ്ട് സമാഹരണം. ഇതിന് പുറമെ അംഗീകൃത ഓഹരി മൂലധനം 500 കോടി രൂപയില്‍ നിന്നും 2500 കോടി രൂപയാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.
ഓഗസ്റ്റ് 29 ന് 500 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. പുതിയ പദ്ധതി, കമ്പനിയുടെ വലിയ വിപുലീകരണ സാധ്യതകള്‍ വെളിപ്പെടുത്തുന്നു. ഓഹരി കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.ഒരു മാസത്തില്‍ 16 ശതമാനമുയര്‍ന്ന ഓഹരി മൂന്ന് മാസത്തില്‍ 79 ശതമാനവും ആറ് മാസത്തില്‍ 90 ശതമാനവും നടപ്പ് വര്‍ഷത്തില്‍ 23 ശതമാനവുമുയര്‍ന്നു.
രണ്ട് വര്‍ഷത്തെ നേട്ടം 285 ശതമാനവും 5 വര്‍ഷത്തേത് 2100 ശതമാനവുമാണ്.






