നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

അവകാശ ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: അവകാശ ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 7 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ലിമിറ്റഡ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 55.68 ശതമാനം ഇടിവ് നേരിട്ട ഓഹരിയാണ് പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്ക്‌സിന്റേത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ 6.34 ശതമാനം ഉയര്‍ന്നു.

2022 ല്‍ വീണ്ടും 10.33 ശതമാനം തകര്‍ച്ച വരിച്ച സ്‌റ്റോക്ക് 6 മാസത്തില്‍ 4.24 ശതമാനം വളര്‍ച്ച നേടുകയും ഒരുമാസത്തില്‍ 1.67 ശതമാനം താഴുകയും ചെയ്തു. 20.90 രൂപയാണ് ഈ പെന്നി സ്റ്റോക്കിന്റെ 52 ആഴ്ച ഉയരം. 11.60 52 ആഴ്ച താഴ്ചയാണ്.

നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 29.42 ശതമാനം താഴെയും താഴ്ചയില്‍ നിന്നും 27.15 ശതമാനം ഉയരത്തിലുമാണ് ഓഹരി. ഒരു ലോജിസ്റ്റിക്‌സ് കമ്പനിയാണ് 38.01 കോടി വിപണി മൂല്യമുള്ള പട്ടേല്‍ ഇന്റഗ്രേറ്റഡ്.

X
Top