നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: ചെറുകിട ധനകാര്യ സേവന സ്ഥാപനമായ ജോയിന്‍ഡ്രെ ക്യാപിറ്റല്‍ സര്‍വീസസ് ചൊവ്വാഴ്ച 45.66 കോടി രൂപയുടെ വിപണി മൂല്യം രേഖപ്പെടുത്തി. കമ്പനിയുടെ ബോര്‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.25 രൂപയാണ് ലാഭവിഹിതം.

ജൂലൈ 29 ആണ് റെക്കോര്‍ഡ് തീയതി. നാലാംപാദത്തില്‍ 6.73 കോടി രൂപയാണ് കമ്പനി വരുമാനം നേടിയിരിക്കുന്നത്. അറ്റാദായം 0.59 കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വരുമാനവും അറ്റാദായവും യഥാക്രമം 28.97 കോടി രൂപയും 3.08 കോടി രൂപയുമായിരുന്നു.

ഓഹരിയുടെ 52 ആഴ്ച ഉയരം 44.40 രൂപയാണ് താഴ്ച 25 രൂപ.

X
Top