
മുംബൈ: പെന്നാർ ഇൻഡസ്ട്രീസിന് 511 കോടി രൂപ മൂല്യമുള്ള ഓർഡറുകൾ ലഭിച്ചു. പിഇബി, അസെന്റ് ബിൽഡിംഗ്സ് (യുഎസ്എ), ഐസിഡി, റെയിൽവേ, ട്യൂബുകൾ, സ്റ്റീൽ എന്നിവയ്ക്കുള്ള ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. അടുത്ത രണ്ട് പാദങ്ങൾക്കുള്ളിൽ ഈ ഓർഡറുകൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
കോൾഡ് റോൾഡ് സ്റ്റീൽ സ്ട്രിപ്പുകൾ (സിആർഎസ്എസ്), കോൾഡ് ഫോംഡ് മെറ്റൽ പ്രൊഫൈലുകൾ എന്നിവയുൾപ്പെടെയുള്ള സ്റ്റീൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനികളിൽ ഒന്നാണ് പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 119.3% വർധിച്ച് 14.08 കോടി രൂപയിലെത്തിയിരുന്നു.
ഈ ഓർഡർ പ്രഖ്യാപനത്തിന് പിന്നാലെ പെന്നാർ ഇൻഡസ്ട്രീസ് ഓഹരികൾ 2.93 ശതമാനത്തിന്റെ നേട്ടത്തോടെ 49.15 രൂപയിലെത്തി.