ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

സുഗന്ധവ്യഞ്ജന കയറ്റുമതി 1000 കോടി ഡോളറിലെത്തും: പിയൂഷ് ഗോയൽ

മുംബൈ: ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ നവി മുംബൈയിൽ ആരംഭിച്ച 14ാമത് വേൾഡ് സ്പൈസ് കോൺഗ്രസിന്റെ രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി ഇപ്പോൾ 400 കോടി ഡോളറിന്റേതാണ്. ആഗോള സുഗന്ധനവ്യജ്ഞന വ്യവസായ രംഗത്ത് മുൻനിരയിലുള്ള ഇന്ത്യ പഴയകാല പ്രതാപം തിരിച്ചുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്നാണ് സുഗന്ധനവ്യഞ്ജനം. രാജ്യത്തിന്റെ സമ്പന്ന സാംസ്കാരിക പാരമ്പര്യവും ഇതു പ്രതിഫലിപ്പിക്കുന്നു. ഇന്ത്യ ആതിഥ്യം വഹിച്ച ജി20 സമ്മേളനത്തിൽ യാഥാർത്ഥ്യമായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് വ്യവസായ ഇടനാഴി പദ്ധതി പഴകാല സുഗന്ധന വ്യജ്ഞന പാതയുടെ പ്രതാപം തിരിച്ചുകൊണ്ടുവരാൻ സഹായിക്കും,” മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

2024ൽ ലോകത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വ്യവസായ സമ്മേളനത്തിന് ഇന്ത്യ ആദിഥ്യമരുളുമെന്നും മന്ത്രി പറഞ്ഞു.

സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തെ പുതിയ പ്രവണതളും വെല്ലുവിളികളും ചർച്ച ചെയ്യാനും ഭാവി പരിപാടികൾക്ക് രൂപം നൽകാനുമുള്ള വേദിയാണ് വേൾ സ്പൈസ് കോൺഗ്രസ്.

ടെക്നിക്ക്, ബിസിനസ് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ചർച്ചകളും അവതരണങ്ങളും നടന്നു.

X
Top