ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

പിബി ഫിൻടെക്കിന്റെ അറ്റ നഷ്ട്ടം 186 കോടിയായി കുറഞ്ഞു

മുംബൈ: ഇൻഷുറൻസ് പ്ലാറ്റ്‌ഫോമായ പോളിസിബസാറിന്റെയും ക്രെഡിറ്റ് മാർക്കറ്റ് പ്ലേസായ പൈസബസാറിന്റെയും മാതൃസ്ഥാപനമായ പിബി ഫിൻടെക് 2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 186.6 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി. എന്നാൽ ഇത് മുൻ പാദത്തിലെ നഷ്ടമായ 204.3 കോടി രൂപയെക്കാൾ കുറവാണ്.

ഗ്രൂപ്പിന്റെ മൊത്ത വരുമാനം 2022 ജൂൺ 30ന് അവസാനിച്ച പാദത്തിലെ 552.6 കോടി രൂപയിൽ നിന്ന് 633.8 കോടി രൂപയായി വളർന്നപ്പോൾ പ്രവർത്തന വരുമാനം 573 കോടി രൂപയായി ഉയർന്നു. എന്നിരുന്നാലും, അർദ്ധവാർഷിക അടിസ്ഥാനത്തിൽ കമ്പനിയുടെ നഷ്ടം 391 കോടി രൂപയായി വർദ്ധിച്ചു.

സെപ്റ്റംബറിൽ അവസാനിച്ച മൂന്ന് മാസ കാലയളവിൽ കമ്പനി 2,545 കോടി രൂപയുടെ ഇൻഷുറൻസ് പ്രീമിയം വിതരണം ചെയ്തു. കൂടാതെ ഈ കാലയളവിലെ ക്രെഡിറ്റ് വിതരണം 2,922 കോടി രൂപയായി വർദ്ധിച്ചതായി കമ്പനി എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

കമ്പനി ലാഭത്തിന്റെ പാതയിലാണെന്നും 2024 സാമ്പത്തിക വർഷത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തുമെന്നും പിബി ഫിൻ‌ടെക് എക്‌സിക്യൂട്ടീവ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ യഷിഷ് ദഹിയ പറഞ്ഞു. ഈ സാമ്പത്തിക വർഷം വരുമാനം ഏകദേശം അഞ്ചിരട്ടി വർധിച്ച് ഏകദേശം 2,000-2,400 കോടി രൂപയിലെത്തുമെന്നും ഇത് വ്യവസായ വളർച്ചാ നിരക്കിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

X
Top