നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

മികച്ച നേട്ടമുണ്ടാക്കി ഫിൻടെക്‌ കമ്പനിയായ പേടിഎം

മുംബൈ: ഡിജിറ്റൽ പേയ്‌മെന്റ്, ഫിനാൻഷ്യൽ സർവീസ് കമ്പനിയായ പേടിഎമ്മിന്റെ മൊത്തം വ്യാപാരി അടിത്തറ 14 മാസത്തിനുള്ളിൽ 8 ദശലക്ഷം വർദ്ധിച്ചു. ഇത് 2021 ജൂണിലെ 22 ദശലക്ഷത്തിൽ നിന്ന് ഏകദേശം 30 ദശലക്ഷമായി ഉയർന്നതായി കമ്പനിയുടെ ഇൻവെസ്റ്റർ റിലേഷൻസ് വൈസ് പ്രസിഡന്റ് അനുജ് മിത്തൽ അറിയിച്ചു.

ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രോത്സാഹനം പേടിഎമ്മിനെ അതിന്റെ ഓഫ്‌ലൈൻ പേയ്‌മെന്റ് സംവിധാനത്തിൽ അഞ്ചിരട്ടി വളർച്ച കൈവരിക്കാൻ സഹായിച്ചതായും. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ കൈവശമുള്ള കമ്പനിയുടെ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ഉപകരണങ്ങൾ 4.5 ദശലക്ഷമായി വർദ്ധിച്ചതായും മിത്തൽ പറഞ്ഞു. ഇത് 2021 ജൂണിൽ 0.9 ദശലക്ഷമായിരുന്നു.

ഓരോ പാദത്തിലും തങ്ങൾ ഇന്ത്യയിൽ അധികമായി ഒരു ദശലക്ഷം ഉപകരണങ്ങൾ വിന്യസിക്കുന്നതായും. ഡിമാൻഡ് തുടരുകയാണെങ്കിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ അത്തരം ഉപകരണങ്ങളുടെ എണ്ണം 15 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പേടിഎം നിലവിൽ പ്രതിമാസം 1 ലക്ഷം കോടിയിലധികം മൂല്യമുള്ള പ്രതിമാസ പിയർ-ടു-മർച്ചന്റ്സ് (P2M) ഇടപാടുകൾ കൈകാര്യം ചെയ്യുന്നു. പേടിഎം ആപ്പിലെ ഉപഭോക്തൃ ഇടപെടൽ കഴിഞ്ഞ രണ്ട് മാസമായി ശരാശരി 78.8 ദശലക്ഷം എംടിയൂ ആണ്. കൂടാതെ മാർക്വീ ലെൻഡർമാരുടെ പങ്കാളിത്തത്തോടെ കമ്പനിയുടെ ലോൺ ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് ഇപ്പോൾ 29,000 കോടിയുടെ വാർഷിക വിതരണ നിരക്കിൽ എത്തിയതായി മിത്തൽ പറഞ്ഞു.

പ്രീപെയ്ഡ് മൊബൈൽ, ഡിടിഎച്ച് റീചാർജ് പ്ലാറ്റ്‌ഫോമായി 2010 ഓഗസ്റ്റിൽ സ്ഥാപിച്ച പേടിഎം ഇന്ന് ഒരു പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ്, ഫിനാൻഷ്യൽ സേവന കമ്പനിയാണ്.

X
Top