തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

പെയ്മന്റ് അളവ് വര്‍ദ്ധിച്ചു; 4 ശതമാനത്തോളം ഉയര്‍ന്ന് പേടിഎം ഓഹരി, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബുള്ളിഷ്

ന്യൂഡല്‍ഹി: വ്യാപാര പേയ്‌മെന്റ് അളവില്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പേടിഎം ഓഹരി വെള്ളിയാഴ്ച 4 ശതമാനത്തോളം ഉയര്‍ന്നു. 796.60 രൂപയിലായിരുന്നു ക്ലോസിംഗ്. ജൂലൈയില്‍ 1.47 ലക്ഷം കോടി രൂപയുടെ മര്‍ച്ചന്റ് പേയ്‌മെന്റ് അളവ് രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 39 ശതമാനം അധികം. വായ്പ വിതരണം (വായ്പാ ദാതാക്കളുമായി സഹകരിച്ച്) 148 ശതമാനമുയര്‍ന്ന് 5194 കോടി രൂപയിലെത്തി. 43 ലക്ഷം ലോണുകളാണ് കഴിഞ്ഞമാസത്തില്‍ വിതരണം ചെയ്തത്.

 46 ശതമാനം വര്‍ദ്ധന. ശരാശരി പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 19 ശതമാനമുയര്‍ന്ന് 9.3 കോടിയായി. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ 1050 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സിറ്റി 1200 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് നല്‍കുന്നത്. ഗോള്‍ഡ്മാന്‍ സാക്ക്‌സ് 1200 രൂപ ലക്ഷ്യവിലയും ജെപി മോര്‍ഗന്‍ 950 രൂപ ലക്ഷ്യവിലയും ബോഫ സെക്യൂരിറ്റീസ് ലക്ഷ്യവിലയും നിശ്ചയിച്ചിരിക്കുന്നു. കമ്പനി ഓഹരി കഴിഞ്ഞ ആറ് മാസത്തില്‍ 37.47 ശതമാനമാണുയര്‍ന്നത്.

നിഫ്റ്റി50 യെ മറികടന്ന പ്രകടനം. ഈകാലയളവില്‍ ബെഞ്ച്മാര്‍ക്ക് സൂചിക 9.10 ശതമാനം നേട്ടമുണ്ടാക്കി.

X
Top