ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മികച്ച ഒന്നാംപാദ ഫലങ്ങള്‍; നേട്ടമുണ്ടാക്കി പേടിഎം ഓഹരി, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ആഗോള ബ്രോക്കറേജ്

മുംബൈ: പേടിഎം മികച്ച ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് പാരന്റ് കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ഓഹരി ബുധനാഴ്ച ഉയര്‍ന്നു. 1.23 ശതമാനം നേട്ടത്തില്‍ 1063.95 രൂപയിലാണ് സ്റ്റോക്കുള്ളത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി 123 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ 839 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഓഹരി ലിസ്റ്റ് ചെയ്തതിന് ശേഷം കമ്പനി രേഖപ്പെടുത്തുന്ന ആദ്യ അറ്റാദായംയ മുന്‍വര്‍ഷത്തെ ഇബിറ്റ നഷ്ടം 72 കോടി രൂപയുടെ പോസിറ്റീവ് ഇബിറ്റയാക്കാനും കമ്പനിയ്ക്ക് സാധിച്ചു. വരുമാനം 28 ശതമാനമുയര്‍ന്ന് 1917.5 കോടി രൂപ.

പണമടച്ചുള്ള സേവനങ്ങളിലേയ്ക്ക് കൂടുതല്‍ വ്യാപാരികളെത്തിയതും ഉപഭോക്താക്കള്‍ കൂടുതല്‍ പണം ചെലവഴിച്ചത് മൂലം മൊത്തം വ്യാപാര മൂല്യം മെച്ചപ്പെട്ടതും ഇന്‍ഷൂറന്‍സ്, വായ്പകള്‍, മറ്റ് സാമ്പത്തിക ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പന വര്‍ദ്ധിപ്പിച്ചതുമാണ് പ്രവര്‍ത്ത വരുമാനം വര്‍ദ്ധിപ്പിച്ചത്.

ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് ഓഹരിയുടെ റേറ്റിംഗ് ‘വാങ്ങല്‍’ ലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. 1250 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ വിലയില്‍ നിന്നും 19 ശതമാനം ഉയര്‍ച്ചയാണിത്.

X
Top