കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഐപിഒ വരുമാനം ഉപയോഗിക്കാന്‍ കഴിയില്ല, പണലഭ്യത ഉപയോഗിച്ച് ഓഹരി തിരിച്ചുവാങ്ങല്‍ നടത്താന്‍ പേടിഎം

മുംബൈ: ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) വരുമാനം ഓഹരികളുടെ നിര്‍ദ്ദിഷ്ട തിരിച്ചുവാങ്ങിലിന് ഉപയോഗിക്കാന്‍ വണ്‍ 97 കമ്യൂണിക്കേഷന്‍സിന് കഴിയില്ല. നിയമം അനുവദിക്കാത്തിനാലാണ് ഇത്. പകരം കമ്പനിയ്ക്ക്, അതിന്റെ ലിക്വിഡിറ്റി ഉപയോഗിക്കേണ്ടതായി വരും.

ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് ദാതാക്കളായ പേടിഎമ്മിന്റെ പാരന്റിംഗ് കമ്പനിയാണ് വണ്‍ 97 കമ്യൂണിക്കേഷന്‍സ്. അവസാന വരുമാന റിപ്പോര്‍ട്ട് പ്രകാരം, കമ്പനിയ്ക്ക്,182 കോടി രൂപയുടെ പണലഭ്യതയുണ്ട്. ഓഹരി തിരിച്ചുവാങ്ങല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനായി ഡിസംബര്‍ 13 നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

നിലവിലെ പണലഭ്യതയും സാമ്പത്തിക അവസ്ഥയും കണക്കിലെടുത്ത് തിരിച്ചുവാങ്ങല്‍ ഓഹരിയുടകമകള്‍ക്ക് സഹായകരമാകുമെന്ന് മാനേജ്‌മെന്റ് കരുതുന്നു. കഴിഞ്ഞ വര്‍ഷം മെഗ് ഐപിഒ നടത്തിയ കമ്പനി, പിന്നീട് വിപണിയില്‍ തിരിച്ചടി നേരിട്ടു. 60 ശതമാനം ഇടിവാണ് ഇതിനോടകം ഓഹരിയ്ക്കുണ്ടായത്.

ലാഭക്ഷമത, മത്സരം, മാര്‍ക്കറ്റിംഗ്, ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷനുകളുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാണ് വിലയിടിവിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഐപിഒ വഴി 18,300 കോടി സ്വരൂപിക്കാന്‍ സാധിച്ചിരുന്നു. കമ്പനി പണം സൃഷ്ടിക്കുന്നതിന് സമീപമാണെന്ന് മാനേജ്‌മെന്റ് പറയുന്നു.

ഇത് കൂടുതല്‍ വിപുലീകരണത്തിനായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.

X
Top