ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

പേടിഎം ബ്ലോക്ക് ഡീല്‍: 2.9 ശതമാനം ഓഹരികള്‍ കൈമാറി

മുംബൈ: പേടിഎം മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ 1.86 കോടി ഓഹരികള്‍ ചൊവ്വാഴ്ചയിലെ ബ്ലോക്ക് ഡീലില്‍ കൈമാറി. മൊത്തം 2.90 ശതമാനം ഓഹരി പങ്കാളിത്തമാണിത്. നെതര്‍ലന്റ്‌സിലെ ആന്റ്ഫിന്‍ ഹോള്‍ഡിംഗ് ബി.വി.യാണ് ഓഹരികള്‍ വില്‍പന നടത്തിയത്.

ടേം ഷീറ്റ് പ്രകാരം 3803.3 കോടി രൂപയുടെ ഇടപാടുകളാണ് ഓഹരിയില്‍ നടന്നത്. 1020 രൂപയായിരുന്നു ഓഹരി വില. ഇത് നിലവിലെ വിലയേക്കാള്‍ 5.4 ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കാണ്.

ആന്റ്ഫിന്‍ കമ്പനിയിലെ 5.4 ശതമാനം ഓഹരികള്‍ വില്‍പന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ സ്‌ക്രീന്‍ അധിഷ്ഠിത പ്ലാറ്റ്ഫോമുകളില്‍ ഒന്നോ അതിലധികമോ ട്രേഡുകള്‍ വഴി ബള്‍ക്ക് ഇടപാടായി വില്‍പ്പന നടത്താനാണ് ഉദ്ദേശം. മുഴുവന്‍ ഇടപാടും സെക്കന്ററിയാണ്. അതായത് ഇടപാടില്‍ നിന്ന് കമ്പനിക്ക് ഒരു വരുമാനവും ലഭിക്കില്ല.

സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യയും ഗോള്‍ഡ്മാന്‍ സാച്ച്‌സ് (ഇന്ത്യ) സെക്യൂരിറ്റീസും ഇടപാടിന്റെ പ്ലേസ്മെന്റ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു.

X
Top