യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതിബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുംയുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നുഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി എസ്ആന്റ്പി ഗ്ലോബല്‍

പേറ്റന്റ് കാലാവധി തീർന്നു; പ്രമേഹമരുന്ന് ഇനി കുറഞ്ഞ വിലയിൽ ലഭിക്കും

തൃശ്ശൂർ: കൂടുതലാളുകളില്‍ കാണുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന് ഏറെ ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലവധി തീർന്നതോടെ വിലക്കുറവുള്ള ജനറിക് പതിപ്പുകളുടെ പ്രവാഹം.

മൂന്നുമാസം കൊണ്ട് 140-ലധികം പുതിയ ബ്രാൻഡുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇനിയും ഏറെ കമ്പനികള്‍ ഉത്പാദനം തുടങ്ങുമെന്ന സൂചനയുമുണ്ട്.

എംപാഗ്ലിഫ്ലോസിൻ എന്ന രാസമൂലകത്തിന്റെ കുത്തകാവകാശമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ തീർന്നത്. ജർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിക്കാണ് മരുന്നിന്റെ അവകാശം ഉണ്ടായിരുന്നത്.

പേറ്റന്റ് കാലാവധി തീരാറായതോടെ ജനറിക് പതിപ്പിന്റെ അനുമതിക്കായി പല കമ്പനികളും രംഗത്തുവന്നിരുന്നു. ഗുളികയൊന്നിന് 60 മുതല്‍ 70 രൂപ വരെ വിലയുണ്ടായിരുന്ന മരുന്ന് പരമാവധി 10-15 രൂപ എന്ന നിലയില്‍ വിലകുറഞ്ഞായിരിക്കും വിപണിയിലെത്തുകയെന്നും വ്യക്തമായിരുന്നു.

രണ്ടുമാസം കൊണ്ട് 37 കമ്പനികളുടെ 147 ബ്രാൻഡ് മരുന്നുകള്‍ വില്‍പ്പനക്കെത്തിയെന്ന് മൊത്തവ്യാപാരസംഘടനയുടെ രേഖകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ബ്രാൻഡുകളുടെ കടന്നുവരവോടെ എംപ്ലാഗ്ലിഫ്ലോസിൻ മരുന്നുകളുടെ വിറ്റുവരവില്‍ വലിയ വളർച്ചയാണുണ്ടായത്.

പേറ്റന്റ് കാലാവധി തീർന്ന സാഹചര്യത്തില്‍ മരുന്നിനെ വില നിയന്ത്രണത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. എംപാഗ്ലിഫ്ലോസിൻ ചേർന്ന 34 പുതിയ മരുന്നിനങ്ങളെയാണ് ദേശീയ ഔഷധവിലനിയന്ത്രണ സമിതി അവശ്യമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വരുംമാസങ്ങളില്‍ കൂടുതല്‍ ബ്രാൻഡുകള്‍ കൂടി നിയന്ത്രണത്തിലാകും. നിയന്ത്രണം വന്നതോടെ സർക്കാർ നിശ്ചയിക്കാതെ ഈ മരുന്നിന് വില കൂടില്ലായെന്ന കാര്യം ഉറപ്പായി.

നേരത്തേ പേറ്റന്റ് കാലാവധി തീർന്ന ലിനാഗ്ലിപ്റ്റിൻ, സിതാഗ്ലിപ്റ്റിൻ തുടങ്ങിയ മരുന്നുകളുടെ വിവിധ ബ്രാൻഡുകളുടെ വിലയും പുതിയ ഉത്തരവിലൂടെ നിയന്ത്രിച്ചിട്ടുണ്ട്.

X
Top