27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

പാര്‍ലെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഉപഭോക്തൃ ബ്രാന്റ്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഉപഭോക്തൃ കമ്പനിയായി പാര്‍ലെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് പാര്‍ലെ രാജ്യത്തിന്റെ പ്രിയ ബ്രാന്‍ഡാകുന്നത്. ഉപഭോക്തൃ സ്വീകാര്യതയെ (സിആര്‍പി) അടിസ്ഥാനമാക്കി കാന്തര്‍ ഇന്ത്യയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

6,531 മില്യണ്‍ സിആര്‍പി സ്‌കോറോടെ പാര്‍ലെ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അമുല്‍, ബ്രിട്ടാനിയ, ക്ലിനിക് പ്ലസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിച്ചു. പാര്‍ലെ അതിന്റെ ജനസമ്മിതി പ്രതിവര്‍ഷം ഉയര്‍ത്തുകയാണെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു.

മൊത്തം സിആര്‍പി 89 ബില്യണില്‍ നിന്ന് 98 ബില്യണായി 2021 ല്‍ വര്‍ദ്ധിച്ചു. 9 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. 2020 ലെ നിരക്ക് 3 ശതമാനമായിരുന്നു.

സിആര്‍പിയുടെ അടിസ്ഥാനത്തില്‍ വളരുന്ന ബ്രാന്‍ഡുകളുടെ എണ്ണവും വര്‍ധിച്ചു. 2020 ലെ 56 ശതമാനത്തില്‍ നിന്നും 2021 ല്‍ തോത് 70 ശതമാനമായി ഉയര്‍ന്നു. ബ്രാന്‍ഡിന്റെ വലിപ്പത്തിനനുസരിച്ച് സിആര്‍പിയില്‍ വര്‍ധനവുണ്ടാകുന്നതായും കാന്താര്‍ കണ്ടെത്തി.

വലിയ ബ്രാന്‍ഡുകളുടെ (61 ശതമാനത്തിലധികം ഉപഭോക്തൃ സ്വാധീനമുള്ളവ) സിആര്‍പി വേഗത്തില്‍ വളര്‍ന്നു.

X
Top