എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ബിസിനസ് വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് പല്‍നാര്‍ ട്രാന്‍സ്മീഡിയ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നായ പല്‍നാര്‍ ട്രാന്‍സ്മീഡിയ ബംഗളൂരുവില്‍ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ തുടങ്ങും. ശനിയാഴ്ച നടന്ന കമ്പനിയുടെ രജതജൂബിലി ആഘോഷത്തിലാണ് ബിസിനസ് വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് കൂടുതല്‍ ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

അമേരിക്കന്‍ യൂറോപ്യന്‍ വിപണികളില്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ശക്തമായ സാന്നിധ്യമറിയിച്ച കമ്പനിക്ക് ഇന്ത്യ, അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളിലായി മുന്നൂറിലധികം ജീവനക്കാരുണ്ട്.

വാര്‍ഷിക വിറ്റുവരവ് 17 മില്യണ്‍ യു.എസ് ഡോളറാണ്. ജര്‍മ്മനിയിലെയും യുഎസിലെയും ഉപഭോക്താക്കള്‍ക്ക് ലോകോത്തര സേവനം നല്‍കുന്ന സ്ഥാപനമാണ് പല്‍നാറെന്ന് ആഘോഷത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ എച്ച്.ഇ അഹിം ബുര്‍ക്കാര്‍ട്ട് പറഞ്ഞു.

കാല്‍ നൂറ്റാണ്ടിന് മുമ്പ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ ഈ സ്റ്റാര്‍ട്ടപ്പിന്‍റെ പ്രവര്‍ത്തനത്തെ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സാപ് ഇന്ത്യയുടെ മനേജിംഗ് ഡയറക്ടര്‍ സിന്ധു ഗംഗാധരന്‍ അഭിനന്ദിച്ചു.

ഐടി കമ്പനികള്‍ക്ക് കുതിച്ചുയരാന്‍ സാധിക്കുന്ന ശക്തമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്നും പല്‍നാറിന്‍റെ വളര്‍ച്ച ഇതിന് തെളിവാണെന്നും പല്‍നാര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ച ആഭ്യന്തര ഐടി കമ്പനികളിലൊന്നായി മാറാന്‍ തങ്ങള്‍ക്ക് സാധിച്ചു. ടെക്നോപാര്‍ക്ക് മാനേജ്മെന്‍റ്, ഉപഭോക്താക്കള്‍, ജീവനക്കാരുടെയും കൂടുംബാംഗങ്ങളുടെയും പിന്തുണ എന്നിവ തങ്ങളെ പോലുള്ള കമ്പനികള്‍ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top