കൊല്ലത്ത് കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്ക് തുടക്കംഇറ്റലിയും കേരളവുമായുള്ള സഹകരണത്തിൽ താത്പര്യമറിയിച്ച്  ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനം

കായൽ യാത്രയും കയാക്കിംഗും ഒപ്പം നാടൻ രുചിയുമായി പള്ളിയാക്കൽ ഫെസ്റ്റ്

കൊച്ചി: പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും  സംയുക്തമായി സംഘടിപ്പിക്കുന്ന ‘മത്സ്യ കാഴ്‌ച – പാഡി 2025’ ടൂറിസം ഫെസ്റ്റിന് ചാത്തനാട് ഫിഷ്‌ലാൻഡിംഗ് സെന്ററിൽ വർണാഭമായ തുടക്കം. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഏഴിക്കരയുടെ തനത് രുചിഭേദങ്ങളും കായൽ യാത്രകളും കാർഷിക വിപണിയും ഒരുമിക്കുന്നു. എറണാകുളം ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. 40-ഓളം കർഷക കൂട്ടായ്മകളിൽ നിന്നും സമാഹരിച്ച മത്സ്യങ്ങളാണ് മേളയുടെ പ്രധാന ആകർഷണം.

മത്സ്യ കൊയ്ത്ത് നടത്തി പിടിക്കുന്ന ജീവനുള്ള മത്സ്യങ്ങൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും, അവ അവിടെത്തന്നെ വൃത്തിയാക്കി കഷ്ണങ്ങളാക്കി ലഭിക്കുന്നതിനുമുള്ള സൗകര്യം ചാത്തനാട് ഫിഷ്‌ലാൻഡിംഗ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ബാങ്കിന്റെ ‘കൈതകം’ ബ്രാൻഡിലുള്ള പൊക്കാളി അരി ഉത്പന്നങ്ങൾ, സ്വാശ്രയ സംഘങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ, പാൽ, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, ഗ്രീൻ ഹൗസ് കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശന വിപണിയും മേളയിലുണ്ട്. ഭക്ഷണപ്രേമികൾക്കായി ‘രുചിയിടം’ എന്ന പേരിൽ വിപുലമായ ഫുഡ് കോർട്ടും സജ്ജമാണ്.

ഏഴിക്കരയുടെ തനത് പാചകവൈവിധ്യം വിളിച്ചോതുന്ന വിഷരഹിതമായ നാടൻ വിഭവങ്ങളും മത്സ്യ വിഭവങ്ങളും ഇവിടെ ലഭിക്കും. കായൽ കാറ്റേറ്റ് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും റിട്ടയർമെന്റ് പാർട്ടികൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താനും സൗകര്യമുണ്ട്. ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി പൊക്കാളി പാടശേഖരങ്ങളെയും സമീപത്തെ പുഴകളെയും കോർത്തിണക്കിയുള്ള കായൽ യാത്രകളും കയാക്കിംഗും ക്രമീകരിച്ചിട്ടുണ്ട്. 100 രൂപ മുതൽ 1000 രൂപ വരെയുള്ള വിവിധ ബോട്ട് യാത്രാ പാക്കേജുകൾ ലഭ്യമാണ്. സായാഹ്നങ്ങളിൽ സന്ദർശകർക്കായി നാടൻപാട്ടും വിവിധ കലാപരിപാടികളും അരങ്ങേറും. പൊതുജനങ്ങൾക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9497289000.

X
Top