അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

പാലാട്ട് മിൽക്ക് വിപണിയിൽ അവതരിപ്പിച്ചു

മണ്ണാർക്കാട്: ധനകാര്യ സ്ഥാപനമായ അർബൻ ഗ്രാമീൺ സൊസൈറ്റി (യുജിഎസ്) ഗ്രൂപ്പ് പുറത്തിറക്കുന്ന പാലാട്ട് മിൽക്ക് വിപണിയിൽ അവതരിപ്പിച്ചു.

ചലച്ചിത്രതാരവും യുജിഎസ് ബ്രാൻഡ് അംബാസഡറുമായ ഭാവന പാലാട്ട് മിൽക്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.

യുജിഎസ് ഗ്രൂപ്പിനു കീഴിലുള്ള പുതിയ സ്ഥാപനമായ പിരമിഡ് അഗ്രോ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാൽ ഉൾപ്പെടെ പാലാട്ട് ഡയറി പ്രൊഡക്ട്സ് വിപണിയിൽ എത്തിക്കുന്നത്.

ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ നടന്ന യുജിഎസ് ഗ്രൂപ്പിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ചാണ് ലോഗോ പ്രകാശനം സംഘടിപ്പിച്ചത്. യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് സംസാരിച്ചു.

X
Top