
മുംബൈ: ഓഗസ്റ്റ് 7 ന് ചേരുന്ന പേജ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങളും ഇടക്കാല ലാഭവിഹിത വിതരണവും പരിഗണിക്കും. ഓഗസ്റ്റ് 13 ആയിരിക്കും ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി.
ജോക്കി ബ്രാന്റിന്റെ ഇന്ത്യയിലെ കുത്തക വിതരണക്കാരായ പേജ് ഇന്‍ഡസ്ട്രീസ് സ്ഥിരമായി ലാഭവിഹിതം വിതരണം ചെയ്യുന്നു. ഇതുവരെ 70 തവണയാണ് കമ്പനി ലാഭവിഹിത വിതരണം നടത്തിയത്. കഴിഞ്ഞ 12 മാസങ്ങളില്‍ 900 രൂപയുടെ ഡിവിഡന്റ് നല്‍കി.
2013 മുതല്‍ 14 രൂപ മുതല്‍ 300 രൂപ വരെ ലാഭവിഹിതം നല്‍കി വരുന്നു. കമ്പനിയുടെ ലാഭവിഹിത യീല്‍ഡായ 1.91 ശതമാനം ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിയുടെ ആവേേറജിനേക്കാള്‍ കൂടുതലാണ്.