എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പേജ് ഇൻഡസ്ട്രീസിന് 207 കോടിയുടെ മികച്ച ലാഭം

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 207.04 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി പേജ് ഇൻഡസ്ട്രീസ്. ഇതോടെ വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 1.79 ശതമാനം ഉയർന്ന് ആദ്യമായി 50000.70 രൂപയിലെത്തി. ഇതേ കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 167.4% വർധിച്ച് 1,341.27 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 501.54 കോടി രൂപയായിരുന്നു.

നികുതിക്ക് മുമ്പുള്ള കമ്പനിയുടെ ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 14.51 കോടി രൂപയിൽ നിന്ന് 274.56 കോടി രൂപയായി ഉയർന്നു. ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ വില ഉയർന്നതും ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ വർധിച്ചതും മൂലം പേജ് ഇൻഡസ്ട്രീസിന്റെ മൊത്തം ചെലവുകൾ 118.11% ഉയർന്ന് 10,699.93 കോടി രൂപയായി.

ഇബിഐടിഡിഎ 771 ശതമാനം ഉയർന്ന് 297.8 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ മാർജിൻ 22.2 ശതമാനമായി ആയി മെച്ചപ്പെട്ടു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഒമാൻ, ഖത്തർ, മാലിദ്വീപ്, ഭൂട്ടാൻ, യുഎഇ എന്നിവിടങ്ങളിൽ ജോക്കി ബ്രാൻഡിന്റെ നിർമ്മാണത്തിനും വിതരണത്തിനും വിപണനത്തിനുമുള്ള ജോക്കി ഇന്റർനാഷണൽ ഇങ്കിന്റെ എക്‌സ്‌ക്ലൂസീവ് ലൈസൻസിയാണ് പേജ് ഇൻഡസ്ട്രീസ്.

ഇന്ത്യയിലെ സ്പീഡോ ബ്രാൻഡിന്റെ നിർമ്മാണത്തിനും വിപണനത്തിനും വിതരണത്തിനുമുള്ള സ്പീഡോ ഇന്റർനാഷണൽ ലിമിറ്റഡിന്റെ എക്‌സ്‌ക്ലൂസീവ് ലൈസൻസും കമ്പനിക്കുണ്ട്.

X
Top