Alt Image
കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും ◆ സ്വർണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ ◆ എൻബിഎഫ്സി മേഖലയിൽ വൻ കുതിപ്പെന്ന് ക്രിസില്‍ റേറ്റിങ്സ്; 2028-ഓടെ ആസ്തി 68 ലക്ഷം കോടി, സ്വർണവായ്പയിൽ 40% വളർച്ച ◆

സീഡ് ഫണ്ടിങ്ങിൽ 1.6 മില്യൺ ഡോളർ സമാഹരിച്ച് വണ്ടർലെൻഡ് ഹബ്‌സ്

ഡൽഹി: പിഎഎഎസ് സൊല്യൂഷൻസ് പ്രൊവൈഡറായ വണ്ടർലെൻഡ് ഹബ്‌സ്, ഏഞ്ചൽ ഇൻവെസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ ഇൻഫ്ലെക്ഷൻ പോയിന്റ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഒരു സീഡ് ഫണ്ടിംഗ് റൗണ്ടിൽ 1.6 മില്യൺ സമാഹരിച്ചു. ബിസിനസ് വർധിപ്പിക്കുന്നതിനും ടീമിനെ വികസിപ്പിക്കുന്നതിനും ഇന്ത്യയിലും വിദേശ വിപണിയിലും പ്ലാറ്റ്‌ഫോം, ഡെലിവറി കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്ന് വണ്ടർലെൻഡ് ഹബ്‌സ് പറഞ്ഞു. ഒരു മൂന്നാം കക്ഷി ദാതാവ് ഇന്റർനെറ്റ് വഴി ഉപയോക്താക്കൾക്ക് ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ ടൂളുകളും നൽകുന്ന ഒരു ക്ലൗഡ് കമ്പ്യൂട്ടിംഗ് മോഡലാണ് പിഎഎഎസ്.

ലെൻഡ്‌ടെക്, ചാനൽടെക് ഡൊമെയ്‌നുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വണ്ടർലെൻഡ് ഹബ്‌സ്, ഈ സീഡ് റൗണ്ടിലൂടെ സമാഹരിക്കുന്ന പണം അതിന്റെ പ്ലാറ്റ്‌ഫോം ഒരു സേവന പരിവർത്തനമായി പൂർത്തിയാക്കുന്നതിനും ഒരു ഡെലിവറി എക്‌സലൻസ് ചട്ടക്കൂട് കെട്ടിപ്പടുക്കുന്നതിനും ഉപയോഗിക്കുമെന്നും കൂട്ടിച്ചേർത്തു. 128 ഡീലുകളിലായി 420 കോടിയിലധികം രൂപയാണ് സ്റ്റാർട്ടപ്പുകളിൽ ഇൻഫ്ലക്ഷൻ പോയിന്റ് വെഞ്ച്വേഴ്‌സ് (ഐപിവി) ഇതുവരെ നിക്ഷേപിച്ചത്. 

X
Top