Alt Image
ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കുംചൈന വിട്ട് യുഎസ് കമ്പനികൾ ഇന്ത്യയിലേക്ക്1400 കോടി കടന്ന് തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതിഇന്ത്യ-യുഎസ് ഇടക്കാലകരാർ ആഴ്ചകൾക്കകം അന്തിമമാകുംസീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

പി മോഹനന്‍ കേരള ബാങ്ക് പ്രസിഡന്റ്

തിരുവനന്തപുരം: കേരള ബാങ്ക് പ്രസിഡന്റായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടു. ടി വി രാജേഷ് വൈസ് പ്രസിഡന്റാകും. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 1220 വോട്ടും യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

ഈ മാസം 21-ന് ആണ് കേരള ബാങ്കിന്റെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ പങ്കെടുത്തെന്നും തെരഞ്ഞെടുപ്പില്‍ പി മോഹനന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്നും സിപിഎം നേതാവ് എം വി ജയരാജന്‍ അറിയിച്ചു. മുന്‍ എംഎല്‍എ കൂടിയായ ടി വി രാജേഷാണ് വൈസ് പ്രസിഡന്റ്.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി നടത്തുന്നതിനിടയിലാണ് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭരണ സമിതി കേരള ബാങ്കുമായി വിയോജിപ്പ് അറിയിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

X
Top