ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

പ്രത്യേക ഓണ ഓഫറുകളുമായി ഓയോ

  • ദക്ഷിണേന്ത്യയിലുടനീളം 399 രൂപ മുതല്‍ താമസസൗകര്യം

കൊച്ചി : ദക്ഷിണേന്ത്യയിലെ അതിഥികള്‍ക്കായി പ്രത്യേക ഉത്സവ ഓഫര്‍ പ്രഖ്യാപിച്ച് ആഗോള ഹോസ്പിറ്റാലിറ്റി ടെക്നോളജി കമ്പനിയായ ഓയോ. ഓണാഘോഷ വേളയില്‍ ഓയോ പ്രോപ്പര്‍ട്ടികളില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കും. ഓഫറിന്റെ ഭാഗമായി ഡിസ്‌കൗണ്ട് നിരക്കില്‍ 399 രൂപ മുതലാണ് ഓയോ മുറികള്‍ വാഗ്ദാനം ചെയ്യുന്നത്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ ഓഫര്‍ ലഭ്യമാണ്. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന അതിഥികള്‍ക്ക് ‘ഓണം ഇന്‍ എ നൈറ്റി’ എന്ന പ്രശസ്തമായ പുസ്തകം സൗജന്യമായി നല്‍കും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഓയോയില്‍ മുറികള്‍ ബുക്ക് ചെയ്യുന്ന അതിഥികളില്‍നിന്നാണു വിജയികളെ തിരഞ്ഞെടുക്കുക.

X
Top