ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഒപ്പിട്ടുകലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു

ജയപ്രകാശ് അസോസിയേറ്റ്സിന്റെ ഉടമസ്ഥാവകാശം അദാനിയുടെ കൈകളിലേക്ക്

മുംബൈ: കടക്കെണിയെ തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന ജയപ്രകാശ് അസോസിയേറ്റ്സിന്റെ ഉടമസ്ഥാവകാശം ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി എന്റർപ്രൈസസിന്റെ കൈകളിലേക്ക്. സിമന്റ് കമ്പനിയായ ജയപ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാൻ അദാനിക്ക് പുറമേ ശക്തമായ മത്സരവുമായി വേദാന്ത ഗ്രൂപ്പ്, ഡാൽമിയ സിമന്റ്സ്, ജിൻഡാൽ പവർ, പിഎൻസി ഇൻഫ്രാടെക് എന്നിവയും രംഗത്തുണ്ടായിരുന്നു.

17,000 കോടി രൂപയുടെ ഓഫറായിരുന്നു വേദാന്ത മുന്നോട്ടുവച്ചത്. ഇതിനേക്കാൾ ഏതാണ്ട് 500 കോടി രൂപ കുറവാണ് അദാനിയുടെ ഓഫർ എന്നാണ് ഒരു ഇംഗ്ലിഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാലും, അദാനിയുടെ ഓഫർ സ്വീകരിക്കാൻ ജയപ്രകാശ് അസോസിയേറ്റ്സിന്റെ വായ്പാദാതാക്കൾ തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. പണം ഉടനടി കൈമാറാൻ അദാനി മുന്നോട്ടുവച്ച ഓഫറാണ് കാരണമെന്നാണ് സൂചന.

വായ്പാദാതാക്കൾക്ക് ജയപ്രകാശ് അസോസിയേറ്റ്സ് ഏകദേശം 55,000 കോടി രൂപയാണ് വീട്ടാനുള്ളത്. നാഷനൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയാണ് ഏറ്റവും വലിയ വായ്പാദാതാവ്. കഴിഞ്ഞവർഷം ജൂൺ മുതലായിരുന്നു ജയപ്രകാശിനെതിരായ പാപ്പരത്ത നടപടി. അതേസമയം, ഉയർന്ന തുക വാഗ്ദാനം ചെയ്തത് വേദാന്തയായിട്ടും ജയപ്രകാശിന്റെ ഓഹരികൾ അദാനിക്ക് കൈമാറാനുള്ള നീക്കം കോടതി കയറിയേക്കാമെന്നും റിപ്പോർട്ടിലുണ്ട്.

ജേയ്പി ഗ്രൂപ്പിന് കീഴിലെ മുഖ്യ കമ്പനിയായിരുന്നു ജയപ്രകാശ് അസോസിയേറ്റ്സ്. സിമന്റിന് പുറമേ ഊർജം, എൻജിനിയറിങ്, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ മേഖലകളിലും സാന്നിധ്യമുണ്ടായിരുന്നു. ഗ്രേറ്റർ നോയിഡയിലെ സ്പോർട്സ് സിറ്റി പദ്ധതിതന്നെ വ്യാപിച്ചുകിടക്കുന്നത് 1,000 ഹെക്ടറിലധികം.

ജയപ്രകാശ് അസോസിയേറ്റ്സിന്റെ പ്രമോട്ടർ ആയിരുന്ന മനോജ് ഗൗർ 18,000 കോടി രൂപയടച്ച് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. കമ്പനിയെ പാപ്പരത്ത നടപടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, അദ്ദേഹത്തിന്റെ നീക്കം വായ്പാദാതാക്കൾ തള്ളി. ഓഫർ ചെയ്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ കഴിയാത്തതാണ് കാരണമെന്നറിയുന്നു.

X
Top