ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ഓറിയന്റ് കേബിള്‍സ് (ഇന്ത്യ) ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: നെറ്റ്വര്‍ക്കിംഗ് കേബിളുകളിലും ഉപകരണങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാനുഫാക്ചറിങ് കമ്പനിയായ ഓറിയന്റ് കേബിള്‍സ് (ഇന്ത്യ) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്പ്പിച്ചു.

ബ്രോഡ്ബാന്‍ഡ്, ടെലികോം, ഡാറ്റാ സെന്ററുകള്‍, പുനരുപയുക്ത ഊര്‍ജ്ജം, സ്മാര്‍ട്ട് ബില്‍ഡിംഗ് ഓട്ടോമേഷന്‍/ സെക്യൂരിറ്റി തുടങ്ങിയ വ്യവസായങ്ങള്‍ക്കായി ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന കമ്പനി ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

320 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 380 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

X
Top