ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഉടൻ തുടങ്ങില്ലെന്ന് സംഘാടകർ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പിൽ അനിശ്ചിതത്വം. പുതിയ സീസൺ ഉടൻ തുടങ്ങില്ലെന്ന് ടൂർണമെന്റ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ടീമുകൾക്കും കത്ത് നൽകി. അനിശ്ചിതകാലത്തേക്ക് മാറ്റുന്നവെന്നാണ് കത്തിലുള്ളത്.

സെപ്റ്റംബറിൽ ആണ് പുതിയ സീസൺ തുടങ്ങേണ്ടിയിരുന്നത്. കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ടൂർണമെന്റ് നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലാഭവിഹിതം എങ്ങനെ വീതിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ തർക്കം നിലനിന്നിരുന്നു.

ഇത് സംബന്ധിച്ച് നാളുകളായി ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതാണ് ഐഎസ്എൽ വൈകാൻ കാരണമായത്. സീസൺ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

സീസൺ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കമുള്ള ടീമുകൾ പ്രീസീസൺ തുടങ്ങാനുള്ള തായാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സീസൺ മാറ്റിവെച്ചിരിക്കുന്നത്.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും എഫ് എസ് ഡി എല്ലുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കും. ഇത് പുതുക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നില്ല. ഇതാണ് ഐഎസ്എൽ നടത്തിപ്പിന് തിരിച്ചടിയായത്. 2014ലാണ് ഐഎസ്എൽ തുടങ്ങിയത്.

2019ൽ ഐഎസ്എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഫെഡറേഷൻ അംഗീകരിച്ചിരുന്നു.

X
Top