എംടിആർ, ഈസ്റ്റേൺ, ഇന്റർനാഷണൽ ബിസിനസ് എന്നിവയാണ് യൂണിറ്റുകൾ
.
നോർവെയിൽ നിന്നുള്ള വ്യവസായ നിക്ഷേപക സ്ഥാപനമായ Orkla ASA സ്വയം ഭരണാധികാരമുള്ള 12 മുൻനിര നിക്ഷേപക portfolio സ്ഥാപനങ്ങളായി ഈ വർഷത്തിന്റെ തുടക്കത്തിൽ മാറിയതിന്റെ ഭാഗമായി ഇന്ത്യയിലെ അതിന്റെ പ്രവർത്തനങ്ങൾ Orkla India എന്ന ഒറ്റ സ്ഥാപനത്തിന്റെ കീഴിലായി പുനഃസംഘടിപ്പിച്ചരിക്കുന്നു. Orkla ASA യുടെ 12 portfolio സ്ഥാപനങ്ങളിൽ ഒന്നാണ് ഇനി മുതൽ Orkla India.
.
എംടിആർ, ഈസ്റ്റേൺ, ഇന്റർനാഷണൽ ബിസിനസ് (ഐബി) എന്നീ മൂന്ന് ബിസിനസ് യൂണിറ്റുകളായാണ് Orkla India യുടെ പുനഃസംഘാടനം. എംടിആർ, ഈസ്റ്റേൺ എന്നീ പ്രമുഖ ബ്രാൻഡുകളുടെ സമ്പന്നമായ പാരമ്പര്യവും സ്വാധീനവും വൈദഗ്ധ്യവും കോർത്തിണക്കുന്ന തനതായ വ്യക്തിത്വമുള്ള സ്ഥാപനമായി Orkla യുടെ സാന്നിധ്യം രാജ്യമാകെ ഇതോടെ പ്രകടമാകും. യോജിച്ചുള്ള വളർച്ചക്ക് പുറമെ ഓരോ യൂണിറ്റും കൂടുതൽ ഉർജ്ജസ്വലതയോടെ വളരുന്നതിന് ഈ മാറ്റം സഹായിക്കുന്നതാണ്.
.
പുനഃസംഘടനയെ തുടർന്ന് എംടിആറിന്റെ സിഇഓ ആയ സഞ്ജയ് ശർമ Orkla India യുടെ സിഇഓ ആയി മാറും. മൂന്ന് യൂണിറ്റുകളുടെയും മേൽനോട്ടം ശര്മക്കായിരിക്കും. ഓരോ യൂണിറ്റിനും ഉള്ള സിഇഓ മാർ അദ്ദേഹത്തിന് റിപ്പോർട്ട് ചെയ്യും. എം ടി ആറിലും ഈസ്റ്റേണിലും നിന്നുള്ള വൈവിധ്യമുള്ള ഉല്പന്ന ശേഖരം കൈവരുന്നതിനൊപ്പം പുതുതായി രുപീകരിച്ച ഐബി യൂണിറ്റിന്റെ ഭാഗമായി സജീവമായ അന്താരാഷ്ട ബിസിനസ്സും Orkla India ക്ക് ഇതോടെ സ്വന്തമാകും. എംടിആറും ഈസ്റ്റേണും അവരവരുടെ സ്വന്ത്രമായ ബ്രാൻഡ് വ്യക്തിത്വം നിലനിർത്തുന്നതിനൊപ്പം പുനസംഘാടനം മൊത്തം ബിസിനെസ്സിന്റെ വ്യാപ്തിയും, വൈദഗ്ദ്ധത്യവും കൂടുതൽ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നതാണ്. അനുഭവങ്ങൾ പരസ്പരം പങ്കു വെക്കുന്നതിനും, ശക്തി സംയോജിപ്പിക്കുന്നതിനും അതാതു മേഖലകളിലും പ്രദേശങ്ങളിലും മുൻനിര ബ്രാൻഡുകൾ എന്ന സ്ഥാനം കൂടുതൽ വിപുലമാക്കുന്നതിനും പുനസംഘടന വഴിയൊരുക്കും.
Atle Vidar Nagel Johansen, Chairman of Orkla India: ഈസ്റ്റേണിനെ ഏറ്റെടുത്തത് ഇന്ത്യയിലെ ഞങ്ങളുടെ ബിസിനസിനെ വലിയ രീതിയിൽ വിപുലമാക്കുകയും ഞങ്ങളുടെ സാന്നിധ്യത്തെ ദൃഢതരമാക്കുകയും ചെയ്തു. സഞ്ജയ് ശർമ്മ Orkla India-യെ നയിക്കും. പുനസംഘടന വിപണിയിൽ കൂടുതൽ വിജയത്തിന് വഴിയൊരുക്കുമെന്ന് ഞങ്ങൾ കരുതുന്നു. തനതായ ബ്രാൻഡുകളുടെ കരുത്തിലും തനതായ വിപണികളിലെ നേതൃപദവിയിലും വിശ്വസിക്കുന്ന Orkla യുടെ portfolio വിപുലമാക്കുവാൻ ഈ പുനസംഘാടനം ഉപകരിക്കുമെന്ന് കരുതുന്നു”.
.
Sanjay Sharma, CEO of Orkla India: പ്രാദേശികമായ രുചികളാണ് ഇന്ത്യയിലെ ഭക്ഷണം. തനതായ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരുകളുള്ള നമ്മുടെ സംസ്കാരം, ഭാഷ ആചാരങ്ങൾ എന്നിവയുമായി അഭേദ്യമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള പ്രാദേശികമായ രുചി വൈവിധ്യങ്ങളുടെ സൂക്ഷിപ്പുകാരായ ഹെറിറ്റേജ് ബ്രാൻഡുകളുടെ ഒരു ശേഖരമാണ് ഞങ്ങൾ. ഞങ്ങളുടെ ഓരോ ബിസിനസ് യൂണിറ്റും അവയുടെ ഉരുത്തിരിയലിന്റെ വിവിധ ഘട്ടങ്ങളിലാണ്. Orkla India യുടെ കുടക്കീഴിൽ അവയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സത്വരമായി സ്വീകരിക്കുന്നതാണ്.