വിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍

20 മില്യൺ ഡോളർ വായ്പ സമാഹരിച്ച് ഓർബ് എനർജി

മുംബൈ: മേൽക്കൂരയ്‌ക്കായുള്ള ഇൻ-ഹൗസ് ഫിനാൻസിംഗ് സൗകര്യത്തെ പിന്തുണയ്ക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (ഡിഎഫ്‌സി) നിന്ന് 20 മില്യൺ ഡോളർ (ഏകദേശം 163 കോടി) വായ്പ സമാഹരിച്ച് ഇന്ത്യയിലെ സൗരോർജ്ജ പരിഹാരങ്ങളുടെ സംയോജിത ദാതാവായ ഓർബ് എനർജി.

ഓർബ് എനർജി 2006 മുതൽ പ്രവർത്തനക്ഷമമാണ്. കമ്പനി സ്വന്തമായി സോളാർ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുകയും, നിർമ്മിക്കുകയും, ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു. കൂടാതെ കമ്പനി അതിന്റെ വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്ക് 5 വർഷം വരെ നിർണായക ധനസഹായവും നൽകുന്നു.

ഓർബിന് അടുത്തിടെ ഡിഎഫ്‌സിയിൽ നിന്ന് 10 മില്യൺ ഡോളറിന്റെ ആദ്യ വായ്പ ലഭിച്ചിരുന്നു. തങ്ങളുടെ എസ്എംഇ ഉപഭോക്താക്കൾക്ക് കൂടുതൽ ധനസഹായം നൽകാൻ ഈ ഫണ്ടുകൾ ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

സ്വകാര്യമേഖലയുമായി സഹകരിക്കുന്ന അമേരിക്കയുടെ വികസന ധനകാര്യ സ്ഥാപനമാണ് യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (DFC). ഇത് ഊർജം, ആരോഗ്യ സംരക്ഷണം, നിർണായക അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ നിക്ഷേപം നടത്തുന്നു.

2006-ൽ ഡാമിയൻ മില്ലറും എൻ.പി. രമേശും ചേർന്ന് സ്ഥാപിച്ച ഓർബ് എനർജി തുടക്കം മുതൽ ഇന്ത്യയിൽ 160,000-ലധികം ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. ഓർബിന്റെ ആസ്ഥാനം ബാംഗ്ലൂരിലാണ്. ഇത് അവിടെ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകളുടെ ശ്രേണി നിർമ്മിക്കുന്നു.

X
Top