തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

40 ബില്യണ്‍ ഡോളര്‍ സമാഹരിക്കാൻ ഓപ്പണ്‍എഐ

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ അതികായരായ ഓപ്പണ്‍എഐ , തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവി പദ്ധതികള്‍ക്കും ധനസമാഹരണം നടത്തുന്നതിനായി സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായ പിഐഎഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുഎഇയുടെ എംജിഎക്‌സ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയതായി ‘ദി ഇന്‍ഫര്‍മേഷന്‍’ റിപ്പോര്‍ട്ട് .

40 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓപ്പണ്‍എഐയുടെ ഭാവി മോഡല്‍ വികസനത്തിനും ‘സ്റ്റാര്‍ഗേറ്റ്’ എന്ന ഭീമന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിക്കും വേണ്ടിയുള്ള പണം കണ്ടെത്താനാണ് ഈ നീക്കം.

സോഫ്റ്റ്ബാങ്കാണ് ഈ ധനസമാഹരണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓരോ നിക്ഷേപകരും കുറഞ്ഞത് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്ന് ധനസമാഹരണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ഈ വര്‍ഷം ആദ്യം ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുടെ കുറഞ്ഞ ചെലവിലുള്ള എഐ ഇക്കോസിസ്റ്റം നിര്‍മ്മിക്കാനുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ, അബുദാബിയിലെ നിക്ഷേപ ഗ്രൂപ്പായ എംജിഎക്‌സുമായി ധനസമാഹരണം ചര്‍ച്ച ചെയ്യാനായി ആള്‍ട്ട്മാന്‍ യുഎഇ സന്ദര്‍ശിക്കാനും പദ്ധതിയിട്ടിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഈ സ്റ്റാര്‍ട്ടപ്പ്, കോട്ട്യൂ , ഫൗണ്ടേഴ്‌സ് ഫണ്ട് എന്നിവരില്‍ നിന്ന് കുറഞ്ഞത് 100 ദശലക്ഷം ഡോളര്‍ വീതം സമാഹരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്.

കൂടാതെ 2027-ഓടെ 17 ബില്യണ്‍ ഡോളര്‍ അധികമായി സമാഹരിക്കാന്‍ കമ്പനി പ്രതീക്ഷിക്കുന്നതായും ‘ദി ഇന്‍ഫര്‍മേഷന്‍’ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ ഓപ്പണ്‍എഐ, പിഐഎഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എംജിഎക്‌സ്, സോഫ്റ്റ്ബാങ്ക് എന്നിവര്‍ പ്രതികരിച്ചിട്ടില്ല.

എന്താണ് ‘സ്റ്റാര്‍ഗേറ്റ്’?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട്, സോഫ്റ്റ്ബാങ്ക്, ഓപ്പണ്‍ എഐ, ഒറാക്കിള്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് ആരംഭിച്ച സംയുക്ത സംരംഭമാണ് ‘സ്റ്റാര്‍ഗേറ്റ്’.

500 ബില്യണ്‍ ഡോളര്‍ (ഏകദേശം 41.7 ലക്ഷം കോടി രൂപ) നിക്ഷേപിച്ച് എഐ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ‘സ്റ്റാര്‍ഗേറ്റ്’ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സോഫ്റ്റ്ബാങ്ക് ചെയര്‍മാനും സിഇഒയുമായ മസയോഷി സോണ്‍, സാം ആള്‍ട്ട്മാന്‍, ഒറാക്കിളിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ലാറി എലിസണ്‍ എന്നിവരും ട്രംപിനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

X
Top