അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടാറ്റയുമായി പങ്കാളിത്തത്തിന് ഓപ്പണ്‍എഐ


മുംബൈ: ടാറ്റാ ഗ്രൂപ്പുമായി സഹകരിക്കാനുള്ള നീക്കങ്ങളുമായി ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐ. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) മായുള്ള പങ്കാളിത്തത്തിനാണ് ലോകത്തെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന നിര്‍മ്മിത ബുദ്ധി കമ്പനി ശ്രമിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു. ഇന്ത്യയില്‍ എഐ കമ്പ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാനും സ്ഥാപനങ്ങള്‍ക്കുവേണ്ടി ഏജന്റിക് എഐ സൊല്യൂഷനുകള്‍ സഹകരിച്ച് വികസിപ്പിക്കുന്നതിനുമാണ് നീക്കം.

ഓപ്പണ്‍എഐയുമായുള്ള സഹകരണം സാധ്യമായാല്‍ ലോകത്തെ ഏറ്റവും വലിയ എഐ അധിഷ്ഠിത സേവന കമ്പനിയാകുക എന്ന ടിസിഎസിന്റെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഓപ്പണ്‍എഐ-ടാറ്റാ സഹകരണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ഓപ്പണ്‍എഐ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും സര്‍ക്കാരുമായും റിലയന്‍സ് ഇന്‍ഡസ്ട്രീസ്മായും ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുപക്ഷത്തിനും സമവായത്തിലെത്താനായില്ല. അതിനുശേഷം റിലയന്‍സ് ദീര്‍ഘകാല സുഹൃത്തുക്കളായ ഗൂഗിളും മെറ്റയുമായി ബന്ധം ദൃഢമാക്കി. പിന്നാലെ റിലയന്‍സ് ഗുജറാത്തിലെ ജാംനഗറില്‍ 1 ഗിഗാവാട്ട് കമ്പ്യൂട്ട് ഹബ് സ്ഥാപിക്കാനുള്ള നീക്കം തുടങ്ങുകയും ഓപ്പണ്‍എഐയുടെ എതിരാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്തു.

ഓപ്പണ്‍എഐ-ടിസിഎസ് പങ്കാളിത്തം
സ്വന്തം എഐ മോഡലുകളെ പ്രാദേശികമായി പരിശീലിപ്പിക്കാന്‍ ടിസിഎസിന്റെ പുതിയ ഡാറ്റാ സെന്റര്‍ വിഭാഗമായ ഹൈപ്പര്‍വോള്‍ട്ടില്‍ നിന്ന് കുറഞ്ഞത് 500 മെഗാവാട്ട് ഡാറ്റാ സെന്റര്‍ ശേഷി പാട്ടത്തിനെടുക്കാനാണ് ഓപ്പണ്‍എഐ ശ്രമിക്കുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വലിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഏജന്റിക് എഐ സൊല്യൂഷനുകള്‍ നിര്‍മ്മിച്ചു നല്‍കാനുംനും ഇരു കമ്പനികള്‍ക്കും പദ്ധതിയുണ്ട്. ഓപ്പണ്‍എഐയുമായുള്ള പങ്കാളിത്തം നിര്‍ണ്ണായകമാണെന്നാണ് ടിസിഎസ് വിലയിരുത്തുന്നത്. കമ്പനി അടുത്ത തലമുറയിലെ കമ്പ്യൂട്ടിംഗ് ശക്തിയാകാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണിത്.

X
Top