ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വായ്പ ഉപകരണങ്ങള്‍ വഴി ധനസമാഹരണം: സെബി മാനദണ്ഡങ്ങള്‍ പാലിച്ചത് 34 ശതമാനം സ്ഥാപനങ്ങള്‍ മാത്രം

മുംബൈ: എഎഎ-, എഎ-റേറ്റുചെയ്ത 320 കമ്പനികളില്‍ 34% മാത്രമാണ് 2222-22 ലെ കണക്കനുസരിച്ച് 25% ഇന്‍ക്രിമെന്റല്‍ ഫണ്ട് സമാഹരണം നടത്തിയിട്ടുള്ളത്.മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഉത്തരവിന് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷവും ഇതാണ് സ്ഥിതിയെന്ന് വിശകലനം കാണിക്കുന്നു. ഈ കമ്പനികള്‍ക്ക് 2022 മാര്‍ച്ചില്‍ 34 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണുള്ളത്

ഇന്ത്യ റേറ്റിംഗിന്റെ ഒരു വിശകലനം അനുസരിച്ച്, ഇവ 2024 സാമ്പത്തിക വര്‍ഷത്തോടെ 6,890 കോടി രൂപ അധികമായി കടം വാങ്ങേണ്ടതുണ്ട്. 22 എഎഎ- റേറ്റഡ് കമ്പനികളും 69 എഎ- റേറ്റഡ് കമ്പനികളുമാണ് വിശകലനം അനുസരിച്ച് കടമാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിനര്‍ത്ഥം 80 എഎഎ- കമ്പനികളും 147 എഎ- കമ്പനികളും മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്നതാണ്.

അതിനായി 2024 ഓടെ 6890 കോടി രൂപ കടം കൊള്ളണം. ക്രൂഡ് ഓയില്‍, ഊര്‍ജ്ജം, ഇരുമ്പ്, സ്റ്റീല്‍, ടെക്‌സ്‌റ്റൈല്‍ കമ്പനികളാണ് ഇത്തരത്തില്‍ അധിക കടം കൊള്ളാത്തവ.2019 ലെ സെബി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് 100 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയെടുക്കുന്ന ലിസ്റ്റുചെയ്ത വന്‍കിട കോര്‍പ്പറേറ്റുകളും എഎറേറ്റിംഗും അതിന് മുകളില്‍ ക്രെഡിറ്റ് റേറ്റിംഗുള്ളവയും 25% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ബോണ്ട് വായ്പയെടുക്കണം.

മാനദണ്ഡം പാലിക്കാന്‍ തുടര്‍ച്ചയായ ബ്ലോക്കുകള്‍ റെഗുലേറ്റര്‍ അനുവദിച്ചു. 2020 മുതല്‍ കമ്പനികള്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായിരുന്നു. ഫണ്ട് സ്വരൂപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ബാക്കിയുള്ള കട തുകയുടെ 0.2% പിഴയടക്കാനും ഇവര്‍ ബാധ്യസ്ഥരാണ്.

ബോണ്ടുകള്‍, കൊമേഴ്സ്യല്‍ പേപ്പറുകള്‍, ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ പോലുള്ള ഡെബ്റ്റ് ഉപകരണങ്ങളിലൂടെയാണ് കമ്പനികള്‍ മാനദണ്ഡപ്രകാരമുള്ള ധനസമാഹരണം നടത്തേണ്ടത്.

X
Top