കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഒഎന്‍ജിസി നാലാംപാദം: അറ്റാദായം 53 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5701 കോടി രൂപയാണ് അറ്റാദായം. മുവന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 53 ശതമാനം കുറവ്.

ഏകീകൃത വരുമാനം 158,660.49 കോടി രൂപയില്‍ നിന്നും 166,728.80 കോടി രൂപയായി ഉയര്‍ന്നു. സ്്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍ 248 കോടിയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 8860 കോടി അറ്റാദായം നേടിയ സ്ഥാനത്താണിത്.

സ്റ്റാന്റലോണ്‍ മൊത്ത വരുമാനം 5.2 ശതമാനം ഉയര്‍ന്ന് 36293 കോടി രൂപയുടേതായിട്ടുണ്ട്. സേവന നികുതി, റോയല്‍റ്റി, പലിശ എന്നിവയ്ക്കായി 12,107 കോടി രൂപ വകയിരുത്തിയതാണ് അറ്റാദായത്തില്‍ കുറവുണ്ടാക്കിയത്. 0.5 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കി.

ഇതോടെ 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ലാഭവിഹിതം 225 ശതമാനം അഥവാ 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 11.25 ശതമാനമായി.

X
Top