ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

വെനസ്വേലയ്‌ക്കെതിരായ ഉപരോധം ലഘൂകരിച്ചതിനാൽ 500 മില്യൺ ഡോളർ ലാഭവിഹിതം വീണ്ടെടുക്കാമെന്ന പ്രതീക്ഷിയിൽ ഒഎൻജിസി

മുംബൈ: വെനസ്വേലയ്ക്കെതിരെയുള്ള ഉപരോധം ലഘൂകരിച്ചതിനാൽ, ആ രാജ്യത്തെ പദ്ധതികളിലുള്ള ഓഹരികളിൽ നിന്നുള്ള 2014 മുതൽ കെട്ടിക്കിടക്കുന്ന 500 മില്യൺ ഡോളറിലധികം ലാഭവിഹിതം വീണ്ടെടുക്കാനാകുമെന്ന് ഇന്ത്യയുടെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നതായി ദേശിയ മാധ്യമങ്ങൾ.

2024 ലെ തിരഞ്ഞെടുപ്പിനായി സർക്കാരും പ്രതിപക്ഷ പാർട്ടികളും കരാറിലെത്തിയതിന് പിന്നാലെ വെനസ്വേലയുടെ എണ്ണ മേഖലയ്‌ക്കെതിരായ ഉപരോധം അമേരിക്കൻ ഭരണകൂടം ബുധനാഴ്ച ലഘൂകരിച്ചിരുന്നു.

യുഎസ് ഉപരോധം വെനസ്വേലയുടെ ധനസ്ഥിതിയെയും എണ്ണ ഉൽപ്പാദനത്തെയും ബാധിച്ചു, ഇത് ഒഎൻജിസി പോലുള്ള വിദേശ കമ്പനികളുടെ ലാഭവിഹിതം അവിടെ കുമിഞ്ഞുകൂടുന്നതിലേക്ക് നയിച്ചു.

ഒഎൻജിസി, അതിന്റെ വിദേശ നിക്ഷേപമായ ഒഎൻജിസി വിദേശ് വഴി, കിഴക്കൻ വെനസ്വേലയിലെ ഒറിനോകോ ഹെവി ഓയിൽ ബെൽറ്റിലെ സാൻ ക്രിസ്റ്റോബൽ ഫീൽഡിൽ 40% ഓഹരിയും കാരാബോബോ ഏരിയ-1-ൽ 11% ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്.

വെനസ്വേല ഫീൽഡിൽ നിന്നുള്ള എണ്ണയുടെ വിഹിതം ഏറ്റവും മികച്ച വില വാഗ്ദാനം ചെയ്യുന്നവർക്ക് വിൽക്കാൻ ഒഎൻജിസി ശ്രമിക്കുന്നുണ്ട്, ഉപരോധം പിൻവലിക്കുന്നത് അവിടുന്നുള്ള ലാഭവിഹിതം വീണ്ടെടുക്കുന്നതിനുള്ള പ്രതീക്ഷകൾ വർധിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു.

X
Top