അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

135 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് പൊതുമേഖല ഓഹരി

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്ഡ് തീയതിയായി നവംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് പ്രമുഖ പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി). 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 6.75 രൂപ അഥവാ 135 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 8492 കോടി രൂപ നീക്കിവച്ചു.

സെപ്തംബറിലവസാനിച്ച പാദത്തില്‍ 38,321 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്കായിരുന്നു. ഇബിറ്റ 27.5 ശതമാനം കുറഞ്ഞ് 18,812 കോടി രൂപയായി.

1993 ല്‍ സ്ഥാപിതമായ ഓയില്‍ ആന്റ് നാച്ച്വറല്‍ കോര്‍പ്പറേഷന്‍(ഒഎന്‍ജിസി) ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം186251.03 കോടി രൂപ).

വാതകം, പെട്രോളിയം രംഗമാണ് പ്രവര്‍ത്തനരംഗം. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 184148.90 കോടി രൂപയുടെ വരുമാനം നേടി. മുന്‍പാദത്തേക്കാള്‍ 16.7 ശതമാനം കൂടുതല്‍.

7545.69 കോടി രൂപലാഭമുണ്ടാക്കാനും കമ്പനിയ്ക്കായി.

X
Top