ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

6,000 കോടി രൂപയുടെ പദ്ധതികൾ കമ്മീഷൻ ചെയ്ത് ഒഎൻജിസി

ഡൽഹി: മുംബൈ ഹൈ ഫീൽഡുകളിൽ 7.5 ദശലക്ഷം ടൺ എണ്ണ, 1 ബില്യൺ ക്യുബിക് മീറ്റർ വാതകം എന്നിവയുടെ അധിക ഉൽപ്പാദനത്തിനായി 6,000 കോടി രൂപ ചെലവ് വരുന്ന രണ്ട് പദ്ധതികൾ കമ്മീഷൻ ചെയ്തതായി അറിയിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC). എണ്ണ, വാതക മേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ കമ്മിഷൻ ചെയ്തത്. മുംബൈ ഹൈ സൗത്ത് റീഡെവലപ്‌മെന്റ് ഫേസ്-IV-ന്റെ ഭാഗമായി അത്യാധുനിക 8-ലെഗ് വാട്ടർ ഇൻജക്ഷൻ-കം-ലിവിംഗ് ക്വാർട്ടർ പ്ലാറ്റ്‌ഫോമിനായി ₹3,740 കോടി, ക്ലസ്റ്ററിനായി ₹2,292.46 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. വെസ്റ്റേൺ ഓഫ്‌ഷോറിൽ ഏപ്രിൽ 23ന് കേന്ദ്ര മന്ത്രിയായ ഹർദീപ് സിംഗ് പുരിയാണ് രണ്ട് പദ്ധതികളും രാജ്യത്തിന് സമർപ്പിച്ചത്.
ലോ ലവണാംശം കുറഞ്ഞ ജലപ്രവാഹം (എൽഎസ്ഡബ്ല്യുഎഫ്) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അത്യാധുനിക 8- ലെഗ് വാട്ടർ ഇൻജക്ഷൻ-കം-ലിവിംഗ് ക്വാർട്ടർ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. 3.20 മില്യൺ ടൺ എണ്ണയും 0.571 ബിസിഎം ഗ്യാസും അധികം ഉല്പാദിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി. സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ ഇനീഷ്യേറ്റീവിന് അനുസൃതമായി 1,700 കോടി രൂപയുടെ പ്രാദേശിക സംഭരണത്തിന് ഊന്നൽ നൽകിയാണ് പദ്ധതികൾ നടപ്പിലാക്കിയതെന്ന് കമ്പനി അറിയിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക നിർമ്മാതാവാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC). രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക ഉൽപ്പാദന കോർപ്പറേഷനാണിത്, കൂടാതെ ഇന്ത്യയിലെ അസംസ്‌കൃത എണ്ണയുടെ 70% ഉം പ്രകൃതിവാതകത്തിന്റെ 84% ഉം ഒഎൻജിസിയാണ് ഉല്പാദിപ്പിക്കുന്നത്.

X
Top